
‘ഇത്രത്തോളം സന്തോഷം അനുഭവിച്ച മറ്റൊരു നിമിഷം ഉണ്ടായിട്ടില്ല’; യുഎഇയ്ക്ക് വിട നല്‍കാന്‍ ഇന്ത്യന്‍ യുവാവ്
Abu Dhabi Big Ticket അബുദാബി: യുഎഇയിൽ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ കോടികളുടെ സൗഭാഗ്യം നേടിയ ഇന്ത്യൻ യുവാവ് തിരികെ നാട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങുന്നു. മാതാപിതാക്കളും ഭാര്യയും രണ്ട് സഹോദരന്മാരും ഒരു സഹോദരിയും അടങ്ങുന്നതാണ് സ്ന്ദീപിന്റെ കുടുംബം. അച്ഛന്റെ ആരോഗ്യപ്രശ്നങ്ങള്‍ തന്നെ വല്ലാതെ അലട്ടിയിരുന്നു. ഇനി കുടുംബത്തോടൊപ്പം ഒന്നിച്ച് കഴിയാം എന്ന സന്തോഷത്തിലാണ് സന്ദീപ്. നാട്ടില്‍ നല്ലൊരു ബിസിനസ് തുടങ്ങണമെന്നാണ് സന്ദീപിന്‍റെ ആഗ്രഹം. ഒന്നര കോടി ദിർഹത്തിന്റെ (ഏകദേശം 33 കോടി രൂപ) ഭാഗ്യമാണ് ദുബായിൽ താമസിക്കുന്ന സന്ദീപ് കുമാർ പ്രസാദിനെയും കൂട്ടുകാരെയും തേടിയെത്തിയത്. സെപ്തംബർ മൂന്നിന് നടന്ന 278-ാമത് സീരീസ് അബുദാബി ബിഗ് ടിക്കറ്റിലാണ് ദുബായിൽ ഡ്രൈ ഡോക്ക് ജീവനക്കാരനായ ഉത്തർപ്രദേശ് സ്വദേശി സന്ദീപ് കുമാർ പ്രസാദിനും കൂട്ടുകാർക്കും ഒന്നാം സമ്മാനം ലഭിച്ചത്. ടിക്കറ്റ് നമ്പർ 200669 ആണ് സമ്മാനാർഹമായത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HuesNH995JB1pzMH2WOjXy മൂന്ന് വര്‍ഷക്കാലത്തെ പ്രവാസജീവിതം അവസാനിപ്പിച്ചാണ് സന്ദീപ് നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുന്നത്. തന്റെ 30 വര്‍ഷത്തെ ജീവിതത്തിനിടയില്‍ ഇത്രത്തോളം സന്തോഷം അനുഭവിച്ച മറ്റൊരു നിമിഷം ഉണ്ടായിട്ടില്ലെന്ന് നറുക്കെടുപ്പ് ഫലം വന്നതിന് പിന്നാലെ സന്ദീപ് പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ മൂന്നു മാസമായി 20 സുഹൃത്തുക്കളുമായി ചേർന്ന് ടിക്കറ്റെടുക്കുകയാണ് സന്ദീപ്. സമ്മാന വിവരം പറയാൻ ഷോ ഹോസ്റ്റ് റിച്ചാർഡ് വിളിച്ചപ്പോൾ എന്താണ് തനിക്ക് സംഭവിക്കുന്നത് എന്നറിയാതെ സന്ദീപ് അമ്പരന്നുപോയി. സമ്മാനത്തുക സുഹൃത്തുക്കളുമായി പങ്കുവയ്ക്കുമെന്നും അറിയിച്ചു. ടിക്കറ്റ് തനിച്ച് വാങ്ങാനുളള സാമ്പത്തികശേഷി തനിക്കില്ലെന്നും അതുകൊണ്ടാണ് സുഹൃത്തുക്കളുമായി ചേര്‍ന്ന് വാങ്ങിയിരുന്നതെന്നും സന്ദീപ് പറഞ്ഞു.
Comments (0)