
യുഎഇയിലേക്ക് എത്തുന്ന പുതിയ കുട്ടികൾക്ക് ആരോഗ്യമാര്‍ഗനിര്‍ദേശം
Chickenpox Vaccine UAE അബുദാബി: യുഎഇയിൽ പുതുതായി എത്തുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് മാര്‍ഗനിര്‍ദേശം. ചിക്കൻപോക്സിനെതിരെ പ്രതിരോധ വാക്സിൻ നൽകണമെന്ന് ആരോഗ്യവിദഗ്ധർ നിര്‍ദേശിച്ചു. ദേശീയ രോഗപ്രതിരോധ പദ്ധതിയുടെ ഭാഗമായി 12 മാസം പ്രായമുള്ള കുട്ടികൾക്ക് സൗജന്യ പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നുണ്ട്. സ്കൂൾ തുറന്നതിനാൽ രോഗം പടരാനുള്ള സാധ്യത കണക്കിലെടുത്താണ് മുന്നറിയിപ്പ്. ആരോഗ്യ ഭീഷണിയിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുകയാണ് ലക്ഷ്യം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HuesNH995JB1pzMH2WOjXy വാരിസെല്ല സോസ്റ്റർ വൈറസ് മൂലമുണ്ടാകുന്ന ചിക്കൻപോക്സ് കേസുകളിൽ പനി, ചൊറിച്ചിൽ, ശരീരത്തിൽ കുമിള പോലെ തടിപ്പ് എന്നിവയാണ് ലക്ഷണങ്ങൾ. മറ്റു ആരോഗ്യപ്രശ്നങ്ങളുള്ളവർക്ക് മസ്തിഷ്ക അണുബാധ, ന്യുമോണിയ എന്നീ രോഗാവസ്ഥയായി മാറുന്നതോടെ അപകട സാധ്യത കൂട്ടും. ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനാണ് ചിക്കൻപോക്സിനെതിരെ പ്രതിരോധ വാക്സിൻ എടുക്കാൻ നിർദേശിക്കുന്നത്.
Comments (0)