Posted By rosemary Posted On

എയർപോർട്ടിൽ ക്യു നിന്ന് സമയം കളയണ്ട, സെൽഫ് ബാ​ഗ് ഡ്രോപ്പ് സംവിധാനം ഇപ്പോൾ കേരളത്തിലും

നെടുമ്പാശേരി വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർക്കൊരു സന്തോഷവാർത്ത. യാത്രക്കാരുടെ കാര്യക്ഷമതയും സൗകര്യവും വർധിപ്പിക്കുന്നതിനും തിരക്ക് കുറയ്ക്കുന്നതിനുമായി സെൽഫ് ബാ​ഗ് ഡ്രോപ്പ് സംവിധാനം നടപ്പാക്കി. വിമാനത്താവളത്തിലെത്തുന്ന ആഭ്യന്തര മേഖലയിലെ 95 ശതമാനം യാത്രികര്‍ക്കും സെല്‍ഫ് ബാഗ് ഡ്രോപ് സൗകര്യം പ്രയോജനപ്പെടുത്താം. പത്തു കോമണ്‍ യൂസ് സെല്‍ഫ് സര്‍വീസ് കിയോസ്‌കുകളില്‍ നിന്ന് യാത്രികര്‍ക്ക് ബോര്‍ഡിങ് പാസിന്റേയും ബാഗ് ടാഗുകളുടേയും പ്രിന്റെടുക്കാം. തുടർന്ന് ഈ ടാഗ് സ്റ്റിക്കര്‍ ബാഗില്‍ ഒട്ടിച്ച് യാത്രികര്‍ക്കു തന്നെ ബാഗുകള്‍ ബാഗ് ഡ്രോപ് സംവിധാനത്തിലേക്കിടാവുന്നതാണ്. ദക്ഷിണ കൊറിയയിലെ സിയോള്‍ വിമാനത്താവളത്തിൽ ഉപയോ​ഗിച്ചിരിക്കുന്ന അതേ സംവിധാനമാണ് കൊച്ചിയിലെ 4 സെൽഫ് ബാ​ഗ് ഡ്രോപ്പുകളിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ഡിജിയാത്ര ഉപയോഗിക്കുന്ന ആഭ്യന്തര യാത്രികര്‍ക്ക് ടെര്‍മിനല്‍ 2ല്‍ എത്തുമ്പോള്‍ ബയോമെട്രിക്ക് രേഖകള്‍ സ്‌കാന്‍ ചെയ്യാനാവും. യാത്രക്കാർ തങ്ങളുടെ ല​ഗേജിൽ നിരോധിത വസ്തുക്കളില്ലെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയിട്ടു വേണം കോൺവേയർ ബെൽറ്റിലേക്കിടാൻ. ബാഗിലേക്ക് പ്രത്യേകം ബാഗേജ് ടാഗ് ഒട്ടിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ യന്ത്രം ചെയ്യും. ബാ​ഗി​ന്റെ ഭാരം നോക്കുന്നതും സ്കാൻ ചെയ്യുന്നതും ഓട്ടോമാറ്റിക്കായി നടക്കും. തുടർന്ന് ബാ​ഗേജ് റെസീപ്റ്റ് യാത്രക്കാർക്ക് ലഭിക്കുകയും ചെയ്യും. ബാ​ഗിന് ഭാരക്കൂടുതലുണ്ടെങ്കിൽ നിർദ്ദിഷ്ട കൗണ്ടറിലെത്തി പണം അടയ്ക്കാം. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV

പരമ്പരാ​ഗത രീതിയെ അപേക്ഷിച്ച് നടപടിക്രമങ്ങൾ വേ​ഗത്തിലാക്കാൻ പുതിയ രീതി സഹായകമാണ്. മുഖം സ്‌കാന്‍ ചെയ്ത് ബാഗുകള്‍ ഡ്രോപു ചെയ്ത ശേഷം സുരക്ഷാ പരിശോധനക്കായി വേഗം പോകാം. രാജ്യത്തെ ആദ്യത്തെ ബയോമെട്രിക് സെല്‍ഫ് ബാഗ് ഡ്രോപ് സംവിധാനം ബെംഗളൂരു കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ ആരംഭിച്ച് ദിവസങ്ങള്‍ക്കകമാണ് കൊച്ചി വിമാനത്താവളത്തിലും സെല്‍ഫ് ബാഗ് ഡ്രോപ് സംവിധാനം നടപ്പാക്കിയിരിക്കുന്നത്. ആധുനികമായ രീതിയില്‍ ബയോമെട്രിക് സെല്‍ഫ് ബാഗ് ഡ്രോപ് സംവിധാനമാണ് ബെംഗളൂരു വിമാനത്താവളത്തില്‍ ബെംഗളുരു ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്(BIAL) നടപ്പാക്കിയിരിക്കുന്നത്. ടാറ്റ ഗ്രൂപ്പിന്റെ എയര്‍ലൈനുകളായ എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, വിസ്താര തുടങ്ങിയവയില്‍ സഞ്ചരിക്കുന്നവര്‍ക്ക് എളുപ്പത്തിൽ ഈ സംവിധാനം ഉപയോ​ഗിക്കാൻ സാധിക്കും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *