
സ്ട്രോബറി മൂണിനും ഫ്ലവർ മൂണിനും ശേഷം ഈ മാസം കാണാം ഇടിമിന്നലോടു കൂടിയ തണ്ടർ മൂൺ!
യുഎഇയുടെ ആകാശത്ത് പൂർണചന്ദ്രനെ കാണാൻ ആഗ്രഹിക്കുന്ന ചാന്ദ്രനിരീക്ഷകർക്ക് ഇത്തവണയും തെളിമയാർന്ന പൂർണചന്ദ്രനെ കാണാം. ഈ മാസം 21 വരെ കാത്തിരിക്കണമെന്നു മാത്രം. സ്ട്രോബറി മൂൺ, ഫ്ലവർ മൂൺ എന്നിവയ്ക്കെല്ലാം ശേഷം ഇത്തവണത്തെ പൂർണചന്ദ്രനെ തണ്ടർ മൂൺ എന്നാണ് പേരിട്ടിരിക്കുന്നത്. പൂർണ്ണ ചന്ദ്രന്മാർക്ക് അവയുടെ പേരുകൾ ലഭിക്കുന്നത് പ്രകൃതിയുമായി ബന്ധപ്പെട്ടായിരിക്കും. ലോകത്ത് അതാത് സമയത്ത് നടക്കുന്ന കാര്യങ്ങളിൽ നിന്നാണ് പേരിടുക. വർഷത്തിലെ ഈ സമയത്ത് ഇടിമിന്നൽ ഉണ്ടാകാനുള്ള സാധ്യതയിൽ നിന്നാണ് തണ്ടർ മൂൺ എന്ന് പേരിട്ടിരിക്കുന്നത്. 2024ലെ നാല് സൂപ്പർമൂണുകളിൽ ആദ്യത്തേത് ഓഗസ്റ്റ് 19നാണ് നടക്കുക. സെപ്റ്റംബർ 18, ഒക്ടോബർ 17, നവംബർ 15 എന്നീ ദിവസങ്ങളിലാണ് മറ്റ് സൂപ്പർമൂണുകൾ സംഭവിക്കുക. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV
Comments (0)