Advertisment

ഇന്ന് കർക്കടകം ഒന്ന്, പ്രവാസികൾക്കും ഇനി രാമായണമാസം

Advertisment

ഇന്ന് കർക്കടകമാസം പിറന്നതോടെ രാമായണ മാസാചരണത്തിന് തുടക്കമായി. കേരളത്തിലുള്ള മലയാളികൾക്കൊപ്പം യുഎഇ ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിലുള്ള പ്രവാസി കുടുംബങ്ങളിലും രാമായണ മാസാചരണങ്ങൾക്ക് തുടക്കമാവും. വർഷങ്ങളായി മുടങ്ങാതെ രാമായണം വായിക്കുന്ന നിരവധി പ്രവാസി കുടുംബങ്ങൾ യുഎഇയിലുണ്ട്. ഏകതാ ഷാർജ, മന്നം സാംസ്കാരികവേദി, അയ്യപ്പസേവാസമിതി യു.എ.ഇ. തുടങ്ങിയ സംഘടനകൾ ഈ വർഷവും രാമായണപാരായണം സംഘടിപ്പിക്കുന്നുണ്ട്. ഓരോ ദിവസവും ഓരോ വീട് കേന്ദ്രീകരിച്ച് ചില ആധ്യാത്മികകൂട്ടായ്മകൾ രാമായണം വായിക്കുന്നുണ്ട്. കൂടാതെ ഓൺലൈനിലുമുണ്ട്. ആഴ്ചയിൽ ഒരു ദിവസം കുടുംബങ്ങൾ ഒത്തുകൂടി രാമായണം വായിക്കുകയും മറ്റു ദിവസങ്ങളിൽ ഓൺലൈനിലൂടെ വായിക്കുകയുമാണ് ചെയ്യുകയെന്ന് അയ്യപ്പസേവാസമിതി യു.എ.ഇ. ഭാരവാഹി രാജേഷ് തലശ്ശേരി പറഞ്ഞു. വൈകീട്ട് ഏഴുമണിമുതൽ എട്ടുമണിവരെയായിരിക്കും എല്ലാവരും ഒത്തുകൂടിയുള്ള വായന. കൊട്ടിയൂർ പി.എഫ്. മോഹനൻ രാമായണത്തെ അടിസ്ഥാനമാക്കി പ്രഭാഷണങ്ങൾ നടത്തും. ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നന്പൂതിരി മന്നം സാംസ്കാരികസമിതിയുടെ രാമായണപ്രഭാഷണങ്ങളിൽ പങ്കെടുക്കും. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9

Advertisment

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group