
യുഎഇയിൽ പ്രവാസിയുടെ തൊണ്ടയിൽ മീൻമുള്ള് കുടുങ്ങി, തങ്ങിനിന്നത് തൈറോയിഡ് ഗ്രന്ഥിയിൽ
ദുബായിൽ താമസിക്കുന്ന 48കാരിയുടെ തൊണ്ടയിൽ മീൻമുള്ള് കുടുങ്ങി, ദിവസങ്ങൾക്ക് ശേഷം ശസ്ത്രക്രിയ ചെയ്ത് പുറത്തെടുത്തു. മുള്ള് തന്നെതാനെ താഴേക്ക് പോകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ദിവസങ്ങൾ പിന്നിട്ടപ്പോൾ തൊണ്ടയിൽ വേദനയനുഭവപ്പെടാൻ തുടങ്ങി. അപ്പോഴാണ് 48കാരിയായ വനിത ആശുപത്രിയിലെത്തിയത്. 3 സെൻ്റീമീറ്റർ നീളമുള്ള മീൻമുള്ള് തൊണ്ടയിൽ നിന്ന് താഴേക്ക് നീങ്ങി, തൈറോയ്ഡ് ഗ്രന്ഥിയിൽ തങ്ങിനിൽക്കുന്നതായാണ് ഡോക്ടർമാർ സ്കാനിംഗിലൂടെ കണ്ടെത്തിയത്. ജീവന് തന്നെ ഹാനികരമാവുന്ന സാഹചര്യത്തിൽ ഉടൻ തന്നെ ശസ്ത്രക്രിയ നടത്തി മുള്ള് പുറത്തെടുക്കുകയായിരുന്നു. 15 മിനിറ്റ് വേണ്ടിവരുന്ന നടപടിക്രമമായിരുന്നെങ്കിലും സങ്കീർണതകളെകുറിച്ച് ആശങ്കയുണ്ടായിരുന്നെന്ന് ഹെഡ് & നെക്ക് സർജറി സ്പെഷ്യലിസ്റ്റ് ഡോ.ദീപക് ജനാർദൻ പറഞ്ഞു. മുള്ള് ഒടിഞ്ഞ് ഒരു ഭാഗം ഉള്ളിൽ നിൽക്കുകയാണെങ്കിൽ ആ ഗ്രന്ഥി നീക്കം ചെയ്യേണ്ട സാഹചര്യമാണുള്ളത്.

എന്നാൽ ഭാഗ്യവശാൽ അത്തരം പ്രശ്നങ്ങളുണ്ടായില്ല. മീൻ മുള്ള് തൊണ്ടയിൽ കുടുങ്ങുന്നത് സാധാരണമാണെങ്കിലും തൈറോയിഡ് ഗ്രന്ഥിയിലേക്ക് ഇറങ്ങുന്നത് അപൂർവ്വമാണെന്ന് ആരോഗ്യ രംഗത്തെ വിദഗ്ധർ പറയുന്നു. മൃദുവായ ടിഷ്യൂകളിലൂടെ മീൻ മുള്ള് തുളച്ചുകയറാനും നട്ടെല്ല് വഴി കടന്നുപോകാനും അണുബാധയ്ക്കുമുള്ള അപൂർവ്വ സാധ്യതകളുമുണ്ടെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9
Comments (0)