
കനത്ത മഴയെ തുടർന്ന് എയർ ഇന്ത്യ എക്സ്പ്രസ് കണ്ണൂരിന് പകരം നെടുമ്പാശേരിയിൽ ലാൻഡ് ചെയ്തു, പുറത്തിറങ്ങാതെ യാത്രക്കാർ
കനത്ത മഴയെ തുടർന്ന് കണ്ണൂരിലിറങ്ങേണ്ട എയർ ഇന്ത്യ എക്സ്പ്രസ് നെടുമ്പാശേരിയിൽ ലാൻഡ് ചെയ്തു. കുവൈറ്റിൽ നിന്നെത്തിയ വിമാനമാണ് മോശം കാലാവസ്ഥയെ തുടർന്ന് നെടുമ്പാശേരിയിൽ ലാൻഡ് ചെയ്തത്. വിമാനത്തിൽ നിന്ന് യാത്രക്കാർ പുറത്തിറങ്ങിയിട്ടില്ല. വിമാനത്തിൽ തന്നെ തുടരുകയാണ്. കാലാവസ്ഥ അനുയോജ്യമാകുമ്പോൾ അങ്ങോട്ടേക്ക് പോകുമെന്നാണ് എയർ ഇന്ത്യാ എക്സ്പ്രസ് അധികൃതർ അറിയിച്ചിരിക്കുന്നത്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9
Comments (0)