
യുഎഇയിൽ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച 2 റെസ്റ്റോറന്റുകൾ അടപ്പിച്ചു
പൊതുജനാരോഗ്യത്തെയും സുരക്ഷയെയും ബാധിക്കുന്ന നിരവധി നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് അബുദാബിയിലെ രണ്ട് റെസ്റ്റോറൻ്റുകൾ അധികൃതർ അടച്ചുപൂട്ടി. എമിറേറ്റിലെ ഇൻഡസ്ട്രിയൽ ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്ന ബംഗ്ലാ സ്നാക്ക് റെസ്റ്റോറൻ്റും ദർബാർ എക്സ്പ്രസ് റെസ്റ്റോറൻ്റുമാണ് അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി അടച്ചുപൂട്ടിയത്. ശുചിത്വമില്ലായ്മയും ഭക്ഷ്യ സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച് ഉയർന്ന അപകടസാധ്യതയുള്ള ഭക്ഷ്യവസ്തുക്കൾ തുടർച്ചയായി വിളമ്പുന്നതും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഭക്ഷണശാലയിലെ തറയും പ്രതലവും വൃത്തിയായി സൂക്ഷിക്കാത്തതും, തലപ്പാവുകളും കയ്യുറകളും പോലുള്ള സംരക്ഷണ വസ്ത്രങ്ങൾ ധരിക്കാതെ ഭക്ഷണത്തിൽ സ്പർശിക്കുന്നതും ഉൾപ്പെടെയുള്ള ശുചിത്വ മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടെന്നും അധികൃതർ ചൂണ്ടിക്കാട്ടി. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9
Comments (0)