Posted By rosemary Posted On

വിൻഡോസ് സാങ്കേതിക തകരാർ; ദുബായ് സർക്കാർ സേവനങ്ങളെയും വിമാനത്താവളത്തെയും ബാധിച്ചു

ലോകമെമ്പാടുമുള്ള പ്രമുഖ സ്ഥാപനങ്ങളെ സ്തംഭിപ്പിച്ച സൈബർ തകരാർ യുഎഇ സർക്കാരിൻ്റെ ചില ഓൺലൈൻ സേവനങ്ങളെയും ബാധിച്ചു. കൂടാതെ ദുബായ് ഇൻ്റർനാഷണൽ എയർപോർട്ടിലെ സേവനങ്ങളെയും ബാധിച്ചു. “ആഗോള സാങ്കേതിക തകരാർ” ഇലക്ട്രോണിക് സംവിധാനങ്ങളെ ബാധിച്ചതിനാൽ ഓൺലൈൻ പോർട്ടലുകളിൽ ഇടപാടുകളൊന്നും നടത്തരുതെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം (മോഫ) പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. പ്രശ്നങ്ങൾ പരി​ഹരിക്കപ്പെടുന്നതു വരെ ഇടപാടുകൾ നടത്തരുതെന്നാണ് നിർദേശം. ദുബായ് വിമാനത്താവളത്തിലെ ടെർമിനലുകൾ 1, 2 എന്നിവിടങ്ങളിലെ ചില എയർലൈനുകളുടെ ചെക്ക്-ഇൻ പ്രക്രിയകൾക്ക് തടസം നേരിട്ടു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9 എയർലൈനുകൾ ബദൽ സംവിധാനത്തിലേക്ക് മാറുകയും ചെയ്തെന്ന് അധികൃതർ അറിയിച്ചു. ദുബായുടെ മുൻനിര വിമാനക്കമ്പനിയായ എമിറേറ്റ്‌സ് ഇതുവരെ ഫ്ലൈറ്റ് പ്രവർത്തനങ്ങളിൽ കാലതാമസമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ ചുറ്റുമുള്ള നെറ്റ് വർക്കിൽ നിന്നുള്ള സർവീസുകൾ വൈകുന്നതിനാൽ തങ്ങളുടെ സർവീസുകളിലും കാലതാമസമുണ്ടായേക്കാമെന്ന് എത്തിഹാദ് എയർവേസ് അറിയിച്ചു. ഏറ്റവും പുതിയ ഫ്ലൈറ്റ് വിവരങ്ങൾക്കായി ഉപഭോക്താക്കൾക്ക് ഞങ്ങളുടെ വെബ്‌സൈറ്റും ആപ്പും പരിശോധിക്കണമെന്നും കൂടാതെ അവരുടെ ബുക്കിംഗിനെക്കുറിച്ചുള്ള അവരുടെ കോൺടാക്റ്റ് വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യണമെന്നും എത്തിഹാദ് നിർദേശിച്ചു. അതേസമയം ആഗോള നെറ്റ്‌വർക്ക് തകരാർ തങ്ങളുടെ പ്രവർത്തനങ്ങളെ ബാധിച്ചിട്ടില്ലെന്ന് ഫ്ലൈദുബായ് സ്ഥിരീകരിച്ചു.

സിംഗപ്പൂർ, ബാങ്കോക്ക്, ഹോങ്കോംഗ്, ഇന്ത്യ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിൽ ചെക്ക് ഇൻ സേവനങ്ങളിൽ കാലതാമസം നേരിട്ടു. യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ റിപ്പോർട്ട് പ്രകാരം ഡെൽറ്റ, യുണൈറ്റഡ്, അമേരിക്കൻ എയർലൈൻസ് എന്നിവയുൾപ്പെടെ യുഎസിലെ പ്രധാന വിമാനക്കമ്പനികൾ സർവീസ് നിർത്തിവച്ചിരിക്കുകയാണ്. ക്രൗഡ്‌സ്ട്രൈക്കിനെ കുറിച്ച് ടെക് വിദഗ്ധനായ റയാദ് കമാൽ അയൂബ് വിശദീകരിക്കുന്നത് ഇപ്രകാരമാണ്, ക്ലൗഡ് അധിഷ്‌ഠിത എൻഡ്‌പോയിൻ്റ് പ്രൊട്ടക്ഷൻ സൊല്യൂഷനുകൾ നൽകുന്ന സൈബർ സെക്യൂരിറ്റി കമ്പനിയാണ് ക്രൗഡ്‌സ്ട്രൈക്ക്. സുരക്ഷാ സാങ്കേതിക വിദ്യയുടെയും സേവനങ്ങളുടെയും ആഗോള ദാതാവാണിവർ. സൈബർ അറ്റാക്കുകൾ തിരിച്ചറിയുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. കമ്പനിയുടെ മുൻനിര ഉൽപ്പന്നമായ ഫാൽക്കൺ ക്ലൗഡ് അധിഷ്‌ഠിത എൻഡ്‌പോയിൻ്റ് പ്രൊട്ടക്ഷൻ സൊല്യൂഷനാണ്. അത് നെറ്റ്‌വർക്കുകളിലും എൻഡ്‌പോയിൻ്റുകളിലുമുള്ള വൈറസ് അറ്റാക്കുകൾ കണ്ടെത്താൻ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) ഉപയോഗിക്കുന്നു. മൈക്രോസോഫ്റ്റ് അവരുടെ എല്ലാ സോഫ്റ്റ്‌വെയറുകൾക്കും ക്രൗഡ്‌സ്ട്രൈക്ക് ഉപയോഗിക്കുന്നുണ്ട്. തകരാറിന് രണ്ട് കാരണങ്ങളായിരിക്കാമെന്നാണ് വിദ​ഗ്ധർ പറയുന്നത്. ഒന്ന്, സൈബർ ആക്രമണം, രണ്ട് പതിവ് അപ്ഡേറ്റുമായി മുന്നോട്ട് പോകാൻ ശ്രമിക്കുകയും അനുയോ​ജ്യമല്ലാതാകുകയും സിസ്റ്റങ്ങൾ തകരാറിലാവുകയും ചെയ്തതുമാകാം. പൊതുജനങ്ങൾക്ക് അസൗകര്യങ്ങൾ നേരിടേണ്ടി വന്നേക്കാം, എന്നാൽ അവരുടെ സിസ്റ്റം ഉപയോഗിക്കുമ്പോൾ ഹാക്കർമാരിൽ നിന്ന് ജാഗ്രത പാലിക്കാൻ ശ്രദ്ധിക്കണമെന്ന് അയൂബ് പറഞ്ഞു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *