Posted By rosemary Posted On

യെമനിലെ ഹൊദെയ്ദ് തുറമുഖത്തിന് നേരെ ഇസ്രയേലി​ന്റെ വ്യോമാക്രമണം

യെമനിലെ ഹൂതി കേന്ദ്രമായ ഹൊദെയ്ദ് തുറമുഖത്തിന് നേരെ ഇസ്രയേലി​ന്റെ വ്യോമാക്രമണം. മൂന്ന് പേർ കൊല്ലപ്പെട്ടു. എൺപത് പേർക്ക് പരുക്കേറ്റു. തുറമുഖത്തി​ന്റെ നിയന്ത്രണം പൂർണമായും ഹൂതികളുടേതാണ്. ഹൂതികൾ നടത്തുന്ന നിരന്തര പ്രകോപനത്തിന് ഇതാദ്യമായാണ് ഇസ്രയേൽ പരസ്യമായി തിരിച്ചടിക്കുന്നത്. വടക്കുകിഴക്കൻ യെമനിലേക്കുള്ള ഭക്ഷ്യവസ്തുക്കളും എണ്ണയും കയറ്റുമതി ചെയ്യുന്ന പ്രധാന തുറമുഖമാണ് ഹൊദെയ്ദ്. തുറമുഖത്തിൻറെ ഭൂരിഭാഗവും കത്തിനശിച്ചു. എണ്ണസംഭരണകേന്ദ്രങ്ങൾക്ക് തീപിടിച്ചു. ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിൽ യെമൻ നടത്തിയ ദീർഘദൂര ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. ഇസ്രയേൽ – പലസ്തീൻ യുദ്ധ പശ്ചാത്തലത്തിൽ ചെങ്കടൽ കടക്കുന്ന ഇസ്രയേലി കപ്പലുകൾക്ക് ഹൂതികൾ വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്. പ്രകോപനങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇസ്രയേൽ വ്യക്തമാക്കിയിരുന്നു. അതേസമയം ഇസ്രയേലിനെതിരായ പോരാട്ടം തുടരുമെന്ന് യെമനിലെ ഹൂതി നേതൃത്വവും മറുപടി നൽകി. ​ഗാസയിൽ ഹമാസിനെതിരെയും ലബനനിൽ ഹിസ്ബുല്ലയ്ക്കെതിരെയും യമനിൽ ഹൂതികൾക്കെതിരെയും ഹൂതികൾക്ക് പിന്തുണ നൽകുന്ന ഇറാനെതിരെയും ഇസ്രയേൽ സംഘർഷത്തിലാണ്. ഇസ്രയേലി​ന്റെ പരസ്യമായ തിരിച്ചടി പശ്ചിമേഷ്യയിൽ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9

Comments (0)

Leave a Reply

Your email address will not be published. Required fields are marked *