Advertisment

ഒരൊറ്റ രാത്രിയിൽ കമ്പനിയുമില്ല, കോടികണക്കിന് മൂല്യമുള്ള വസ്തുക്കളുമില്ല; യുഎഇയിൽ ഒരുമാസത്തിനിടെ അപ്രത്യക്ഷമായത് 2 കമ്പനികൾ

Advertisment

യുഎഇയിലെ ദെയ്റയിൽ പ്രവർത്തിച്ചിരുന്ന രണ്ട് കമ്പനികളും അവയിലെ കോടികണക്കിന് മൂല്യമുള്ള വസ്തുക്കളും അപ്രത്യക്ഷമായി. ഫ്യൂച്ചർ സ്റ്റാർ ഇലക്‌ട്രോ മെക്കാനിക്കൽ വർക്ക്‌സ്, ആൽഫ സ്റ്റാർ ബിൽഡിംഗ് കോൺട്രാക്‌റ്റിംഗുമാണ് ഒരു രാത്രി കൊണ്ട് അപ്രത്യക്ഷമായത്. ടൺ കണക്കിനുള്ള നിർമാണ സാമ​ഗ്രികൾ, 200 കാർട്ടൺ ചിക്കൻ, 250 ലാപ്‌ടോപ്പുകൾ, നൂറുകണക്കിന് സെൽഫോണുകൾ, 11,731 മീറ്റർ കേബിളുകൾ ഉൾപ്പെടെയുള്ളവയെല്ലാം അപ്രത്യക്ഷമായി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9 കമ്പനികൾ നൽകിയ ചെക്കുകൾ ബൗൺസ് ചെയ്യാൻ തുടങ്ങിയപ്പോൾ കമ്പനികളുടെ ഓഫീസുകളിലും വെയർഹൗസുകളിലും വ്യാപാരികൾ എത്തിയപ്പോൾ സ്ഥാപനങ്ങൾ പൂട്ടിയിട്ട നിലയിലായിരുന്നു. ഉടമസ്ഥരെയും കാണാതായിരുന്നു. സ്ഥാപനങ്ങളുമായി കരാറിലേർപ്പെട്ടിരുന്ന ഇന്ത്യൻ വ്യവസായിക്ക് 3.5 മില്യൺ ദിർഹം വിലമതിക്കുന്ന നിർമാണ സാമഗ്രികൾ നഷ്ടപ്പെട്ടു.

Advertisment

കടം കൊണ്ട് പൊറുതിമുട്ടിയ വ്യവസായിക്ക് ഇരുട്ടടിയായാണ് ഈ സംഭവമുണ്ടായത്. ഈ വർഷം തുടക്കത്തിലാണ് ഫ്യൂച്ചർ സ്റ്റാറുമായി കരാറിലേർപ്പെട്ടതെന്നും പല തവണ അവരുടെ ഓഫീസുകളും വെയർഹൗസുകളും സന്ദർശിക്കുകയും അവരുടെ ഓഡിറ്റ് റിപ്പോർട്ടുകളും ബാങ്ക് സ്റ്റേറ്റ്‌മെൻ്റുകളും അവലോകനം ചെയ്യുകയും ചെയ്തിരുന്നെന്ന് വ്യവസായി പറഞ്ഞു. മെയ് മാസത്തിൽ നൽകിയ ഓർഡറുകൾ പ്രകാരമുള്ള 50 മെട്രിക് ടൺ ബലപ്പെടുത്തൽ ബാറുകൾ, ഗാൽവനൈസ്ഡ് ഇരുമ്പ് (ജിഐ) പൈപ്പുകൾ, ഷീറ്റുകൾ, കോയിലുകൾ എന്നിവ അവർ എത്തിച്ചിരുന്നു. പിന്നീട് ജൂലൈ രണ്ടിന് നൽകിയ ഓർഡർ പ്രകാരമുള്ള വസ്തുക്കൾ മുഴുവനായും എത്തിയിരുന്നില്ല. പിറ്റേന്ന് കാലത്ത് ബാക്കിയുള്ള ഓർഡർ പ്രകാരമുള്ള സാധനങ്ങൾ എടുക്കാൻ വന്നപ്പോഴാണ് വെയർഹൗസ് ശൂന്യമായി കിടക്കുന്നത് കണ്ടത്. ഫ്യൂച്ചർ സ്റ്റാറി​ന്റെയും ആൽഫാ സ്റ്റാറി​ന്റെയും വെയർഹൗസുകൾ ശൂന്യമായിരുന്നെന്നും ഉടമകളുമായി ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ആണെന്നാണ് കാണിക്കുന്നതെന്നും ഇന്ത്യൻ വ്യവസായി പറഞ്ഞു. “13 മണിക്കൂറിനുള്ളിൽ, ആയിരക്കണക്കിന് മെട്രിക് ടൺ നിർമ്മാണ സാമഗ്രികൾ ഒരു തുമ്പും കൂടാതെ അപ്രത്യക്ഷമായി, താൻ ഓർഡർ ചെയ്ത വസ്തുക്കളടക്കം കൊണ്ടുപോകാൻ ഏകദേശം പത്തിലധികം ട്രക്കുകൾ വേണമായിരുന്നു” എന്നും അദ്ദേഹം പറഞ്ഞു. സമാന അനുഭവം നേരിട്ട നാൽപതിലധികം ബിസിനസ് സ്ഥാപന ഉടമകളുണ്ട്. എന്നാൽ അവരിൽ പലരും പരാതി നൽകാൻ മടിക്കുകയാണ്. തങ്ങളുമായി കരാറിലേർപ്പെട്ടവർ ഇക്കാര്യമറിഞ്ഞാൽ, ഞങ്ങൾക്ക് പണം നഷ്‌ടപ്പെട്ടുവെന്ന് വിപണിയിൽ പ്രചരിച്ചാൽ, തങ്ങളുമായി ബിസിനസിലേർപ്പെട്ടവർ പരിഭ്രാന്തരാകാനും ഉടൻ പണം തിരികെ ആവശ്യപ്പെടാനും ആരംഭിക്കും. അതിനാൽ പൊലീസിൽ പരാതി നൽകാൻ മടിക്കുന്നെന്നും ഒരു ബിസിനസ് ഉടമ വിശദീകരിച്ചു. ഇവരിൽ 265,384 ദിർഹം വിലയുള്ള 85 ലെനോവോ ലാപ്‌ടോപ്പുകൾ വിതരണം ചെയ്ത സ്ഥാപനം, അന്താരാഷ്ട്ര വിമാന ടിക്കറ്റുകൾ പ്രോസസ്സ് ചെയ്യുകയും പ്രാദേശിക ടൂറിസം അനുഭവങ്ങൾ ബുക്ക് ചെയ്യുകയും ചെയ്ത ഒരു ട്രാവൽ സ്ഥാപനം, 200 കാർട്ടൺ ചിക്കൻ, 8,000 കിലോഗ്രാം അരി, 70 കാർട്ടൺ ബീഫ് ക്യൂബ്, പാചക എണ്ണ എന്നിങ്ങനെ മൊത്തം 300,000 ദിർഹം വിലയുള്ള ഭക്ഷണ സാധനങ്ങൾ നൽകിയ സ്ഥാപനം എന്നിവ ഉൾപ്പെടുന്നു. മുമ്പ് യുഎഇയിൽ നിന്ന് ഡിജിറ്റൽ ജീനിയസ് ടെക്‌നോളജീസ്, ഡെമോ ഇൻ്റർനാഷണൽ, നൂർ അൽ സിദ്ര ട്രേഡിംഗ്, ഫെയർ വേഡ്‌സ് ഗുഡ്‌സ് ട്രേഡിംഗ്, വഹത് അൽ റയാൻ ട്രേഡിംഗ്, മാക്‌സ് ക്ലോവ് ടെക്‌നോളജീസ് എന്നീ അഞ്ച് തട്ടിപ്പ് കമ്പനികൾ അപ്രത്യക്ഷമായിരുന്നു. സമാനമായ റാക്കറ്റിൻ്റെ ചുവടുപിടിച്ചാണ് വീണ്ടും തട്ടിപ്പ് നടന്നിരിക്കുന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group