
‘ചുട്ട് പൊള്ളുന്നു’; ജൂലൈ 21 ലോകത്തിലെ ഏറ്റവും ചൂടേറിയ ദിവസമായി രേഖപ്പെടുത്തി
ജൂലൈ 21 ആഗോളതലത്തിൽ വെച്ച് ഏറ്റവും ചൂടേറിയ ദിവസമായി രേഖപ്പെടുത്തി. യൂറോപ്യൻ യൂണിയൻ്റെ കോപ്പർനിക്കസ് ക്ലൈമറ്റ് ചെയ്ഞ്ച് സർവ്വീസിൽ നിന്നുള്ള പ്രാഥമിക കണക്കുകൾ പ്രകാരമാണ് ജൂലൈ 21 ലോകത്തിലെ ഏറ്റവും ചൂടേറിയ ദിവസമായി രേഖപ്പെടുത്തിയത്. ഞായറാഴ്ചത്തെ ആഗോള ശരാശരി ഉപരിതല വായുവിൻ്റെ താപനില 17.09 ഡിഗ്രി സെൽഷ്യസിൽ (62.76 ഡിഗ്രി ഫാരൻഹീറ്റ്) എത്തി. കഴിഞ്ഞ ജൂലൈയിലെ 17.08 C (62.74 F) എന്ന റെക്കോർഡിനെയാണ് ഇത് മറികടന്നത്. കഴിഞ്ഞ ഒരാഴ്ചയായി അമേരിക്ക, യൂറോപ്പ്, റഷ്യ എന്നിവിടങ്ങളിൽ കൊടും ചൂടാണ് അനുഭവപ്പെടുന്നത്. കൊടും ചൂടിലേക്ക് നയിച്ച പ്രധാന കാരണങ്ങളിലൊന്ന് കാലാവസ്ഥാ വ്യതിയാനമാണ്. കാലാവസ്ഥാ വ്യതിയാനത്തിനൊപ്പം ഏപ്രിലിൽ അവസാനിച്ച എൽനിനോ പ്രതിഭാസവും ഈ വർഷം താപനില എക്കാലത്തെയും ഉയർന്നതാക്കി. ഏറ്റവും ചൂടേറിയ വർഷമായി 2024 മാറുമെന്ന് ചില ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9
Comments (0)