Posted By rosemary Posted On

​ഗവൺമെ​ന്റി​ന്റെ പുതിയ നീക്കം സ്വർണക്കള്ളക്കടത്തുകാർക്ക് ഇരുട്ടടിയാകും​

ഇന്ത്യയിൽ സ്വർണത്തിന് നികുതി കുറയുമെന്ന കേന്ദ്ര ബജറ്റ് പ്രഖ്യാപനം വിപണിയെ എങ്ങനെ ബാധിക്കുമെന്നതും ദുബായിൽ നിന്ന് സ്വർണമെടുക്കുന്നവർക്ക് തിരിച്ചടിയാണോയെന്നതും പലരുടെയും സംശയമാണ്. യഥാർത്ഥത്തിൽ സ്വർണം വാങ്ങുന്ന രീതികളെ ആശ്രയിച്ചാണിത്. ഇന്ത്യയിൽ സ്വർണമെടുക്കുമ്പോൾ 15 ശതമാനം നികുതി നൽകണം. എന്നാൽ ദുബായിലാണെങ്കിൽ ഒരു രൂപ പോലും നികുതിയിനത്തിൽ നൽകേണ്ടതില്ല. ഇക്കാര്യം കണക്കിലെടുത്ത് സ്വർണം വാങ്ങാനായി മാത്രം ദുബായിലേക്ക് വിമാനടിക്കറ്റെടുത്ത് പോയി വരുന്നവരുണ്ട്. നികുതി കുറച്ചത് സ്വർണക്കടത്തുകാർക്ക് തിരിച്ചടിയാകും. കാരണം ഇതുവരെ ഒരു പവൻ സ്വർണത്തിന് 6000 – 7000 രൂപ ലാഭം കിട്ടിയിരുന്നു. എന്നാൽ നികുതി 15ൽ നിന്ന് 6 ശതമാനത്തിലേക്ക് താഴ്ത്തുമ്പോൾ സ്വർണവിലയിലുണ്ടായത് 5000 രൂപയുടെ കുറവാണ്. അതേസമയം 5 ശതമാനം മാത്രമാണ് ലാഭമുണ്ടാകുന്നത്. അങ്ങനെയെങ്കിൽ വിമാന ടിക്കറ്റിനും താമസത്തിനും മറ്റുമായി ചെലവാകുന്ന തുക ദുബായിൽ സ്വർണം വാങ്ങുമ്പോൾ ലാഭിച്ച പൈസയായി പോകും. അതേസമയം ദുബായിലേക്ക് സന്ദർശന വിസയിൽ എത്തുന്നവർക്ക് തങ്ങളുടെ യാത്രയിൽ വാങ്ങാവുന്ന ഒന്നായി സ്വർണം മാറി. കൂടാതെ ​ഗൾഫിൽ നിന്ന് സ്വർണംവാങ്ങി നാട്ടിൽ കൊണ്ടുപോയി വിൽപ്പന നടത്തിയിരുന്ന പ്രവാസികൾക്കും ഇത് ലാഭകരമല്ലാതാകും. സന്ദർശകവിസയിലെത്തുന്നവർക്ക് മുടക്കിയ 5 ശതമാനം നികുതി തിരികെ പോകുമ്പോൾ വിമാനത്താവളത്തിൽ നിന്ന് ലഭിക്കും. എന്നാൽ പ്രവാസികൾക്ക് അത് ലഭിക്കില്ല. പുരുഷന് 50000 രൂപയുടെയും സ്ത്രീക്ക് ഒരു ലക്ഷം രൂപയുടെയും സ്വർണമാണ് നിയമപരമായി കൊണ്ടുപോകാൻ കഴിയുക. അതിൽ കൂടുതൽ കൊണ്ടുപോകുന്നവർ സ്വർണത്തിന്റെ അളവ് വെളിപ്പെടുത്തി നികുതി അടയ്ക്കണമെന്നാണ് ചട്ടം. യുഎഇയുടെ സ്വർണം ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയാണ്. ഇന്ത്യയിൽ നിന്നു ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്നത് യുഎഇയിലേക്കുമാണ്. അതിനാൽ തന്നെ നികുതി കുറച്ചതോടെ കള്ളക്കടത്തുകാരുടെ സമാന്തര വിപണിയോട് ഏറ്റുമുട്ടുന്ന ജൂവലറികൾക്ക് ആശ്വസിക്കാം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9

Comments (0)

Leave a Reply

Your email address will not be published. Required fields are marked *