
യുഎഇ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊലീസിന്റെ അഭ്യാസ പ്രകടനം, പ്രത്യേക നിർദേശം
യുഎഇയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊലീസ് സേന അഭ്യാസ പ്രകടനം നടത്തും. നാളെ മുതൽ മൂന്ന് ദിവസത്തേക്കാണ് നീണ്ടുനിൽക്കുക. പൊലീസ് സേനയുടെ അഭ്യാസ പ്രകടനങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ പകർത്തുകയോ ഫോട്ടോ എടുക്കുകയോ ചെയ്യരുതെന്ന് പൊതുജനങ്ങൾക്ക് കർശന നിർദേശം നൽകി. പരിശീലന പരിപാടിയിൽ പങ്കെടുക്കുന്ന വാഹനങ്ങൾക്ക് കടന്നുപോകാൻ വഴിയൊരുക്കണമെന്നും നിർദേശം. രാജ്യത്തുടനീളമുള്ള പൊലീസ് ആസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് ‘റെസിലിയൻസ് 1’ എന്ന പേരിലാണ് പരിശീലന പ്രകടനങ്ങൾ സംഘടിപ്പിക്കുക. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9
Comments (0)