യുഎഇ: ലുലു ​ഗ്രൂപ്പിൽ ജോലി അവസരം, വിശദാം​ശങ്ങൾ; ഇപ്രകാരം

അബുദാബി ആസ്ഥാനമായ ലുലു ​ഗ്രൂപ്പിലെ സൂപ്പർ, ഹൈപ്പർമാർക്കറ്റുകളിൽ ജോലി അവസരം. അഡ്വർടൈസിങ് പ്രഫഷനലുകൾ, ക്രിയേറ്റീവ് ഡയറക്ടർ, സോഷ്യൽ മീഡിയാ എക്സിക്യുട്ടീവ്, പിആർ, കോപ്പി റൈറ്റർ, മോഷൻ ഗ്രാഫിക് ഡിസൈനർ, മീഡിയാ സെയിൽ പ്രഫഷനൽ എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. മീഡിയാ സെയിൽ പ്രഫഷനൊഴിച്ച് ബാക്കിയെല്ലാം കൊച്ചി കേന്ദ്രമായി നിയമനം നടത്തും.

സോഷ്യൽ മീഡിയാ എക്സിക്യുട്ടീവിന് 2 – 5 വർഷം വരെ പ്രവൃത്തിപരിചയവും വേഗത്തിൽ കാര്യങ്ങൾ ഗ്രഹിക്കാനുള്ള കഴിവുമുണ്ടായിരിക്കണം. പിആർ, കോപ്പി റൈറ്റർ തസ്തികയിലേയ്ക്ക് 5 – 7 വരെ പ്രമുഖ മാധ്യമസ്ഥാപനത്തിലോ ഏജൻസിയിലോ ജോലി ചെയ്തുള്ള പരിചയമാണ് ആവശ്യം. ക്രിയേറ്റീവ് ഡയറക്ടർക്ക് പ്രമുഖ ഏജൻസികളിൽ നേതൃസ്ഥാനത്ത് 7 – 10 വർഷത്തെ ജോലി പരിചയം അനിവാര്യമാണ്. മോഷൻ ഗ്രാഫിക് ഡിസൈനർക്ക് 2 – 5 വർഷം വരെയുള്ള പ്രവ‍ൃത്തിപരിചയവും പുതിയ ഉപകരണങ്ങളെക്കുറിച്ചും ട്രെൻഡുകളെക്കുറിച്ചുമുള്ള അറിവും ഉണ്ടായിരിക്കണം. യുഎഇ പശ്ചാത്തലത്തിലുള്ള മീഡിയാ സെയിൽസ് പ്രഫഷനുകളെയാണ് ആവശ്യമുള്ളത്. റേഡിയോ, ടെലിവിഷൻ, പത്രം, ഡിജിറ്റൽ മീഡിയകളിൽ 7-10 വർഷം വരെ പ്രവൃത്തി പരിചയം വേണം. അപേക്ഷകർക്ക് ഈ മാസം 10 ന് മുൻപ് careers@ae.lulumea.com എന്ന ഇ–മെയിലിൽ അപേക്ഷ അയക്കാവുന്നതാണ്. അപേക്ഷയോടൊപ്പം ഏത് ഒഴിവിലേയ്ക്കുള്ളതാണെന്ന് പ്രത്യേകം എഴുതണം. യുഎഇയിലെ വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക 
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group