
യുഎഇയിലെ എയർ ടാക്സി സർവീസ്; 10 ഇലക്ട്രിക് ഫ്ലൈയിംഗ് കാറുകൾ സ്വന്തമാക്കാൻ വ്യോമയാന കമ്പനി
യുഎഇയിൽ എയർ ടാക്സി സർവീസിനായി പത്ത് ഇലക്ട്രിക് ഫ്ലൈയിംഗ് കാറുകൾക്ക് ഓർഡർ നൽകി സ്വകാര്യ വ്യോമയാന കമ്പനിയായ എയർ ഷറ്റാവു. യൂറോപ്യൻ ഗതാഗത സ്ഥാപനമായ ക്രിസാലിയൻ മൊബിലിറ്റിയുമായാണ് കരാറിലേർപ്പെട്ടിരിക്കുന്നത്. 2030ഓടെ എയർ കാറുകൾ യുഎഇയുടെ ആകാശം കീഴടക്കുമെന്ന് എയർ ഷറ്റാവു പ്രതീക്ഷ പ്രകടിപ്പിച്ചു. 5 യാത്രക്കാർക്കും ഒരു പൈലറ്റിനുമാണ് എയർ ടാക്സിയിൽ സഞ്ചരിക്കാനാവുക. ഇതിലൂടെ ചരക്കുനീക്കവും നടത്തും. ഒരൊറ്റ ചാർജിൽ 130 കിലോമീറ്റർ സഞ്ചരിക്കാനാകും. മണിക്കൂറിൽ 180 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാൻ എയർ ടാക്സികൾക്ക് സാധിക്കും. ദുബായിക്കു പുറമേ അബുദാബിയിലും സർവീസ് ആരംഭിക്കാൻ എയർ ഷറ്റാവു കമ്പനി ലക്ഷ്യമിടുന്നുണ്ട്. നിലവിൽ ജോബി, ആർച്ചർ എന്നീ കമ്പനികൾ അവരുടെ എയർ ടാക്സികൾ അടുത്ത വർഷം ദുബായിൽ അവതരിപ്പിക്കും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9
Comments (0)