വിമാനത്തിനുള്ളിൽ മദ്യപിച്ച് ബോധമില്ലാതെ ബഹളമുണ്ടാക്കിയ മലയാളി യാത്രക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് ഇന്ന് പുലർച്ചെ വിയറ്റ്നാമിലേക്ക് തിരിക്കാനിരുന്ന വിമാനത്തിൽ വച്ചാണ് സംഭവമുണ്ടായത്. ഹരിപ്പാട് സ്വദേശി സത്യ ബാബുവിനെ സുരക്ഷാ ഉദ്യോഗസ്ഥർ പൊലീസിന് കൈമാറി. അമിതമായി മദ്യപിച്ചെത്തിയ സത്യബാബു വിമാനത്തിൽ കയറിയ ശേഷം സീറ്റിലിരിക്കാതെ ബഹളം വയ്ക്കുകയായിരുന്നു. ഇതേ തുടർന്ന് മറ്റ് യാത്രക്കാർ പരാതിപ്പെട്ടു. പൈലറ്റ് ഇയാളോട് വിമാനത്തിൽ നിന്ന് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടെങ്കിലും അതിന് തയ്യാറാവാതെ വന്നതോടെ സുരക്ഷാ ഉദ്യോഗസ്ഥരെത്തിയാണ് പിടിച്ചിറക്കിയത്. ഇയാളെ നെടുമ്പാശേരി പൊലീസിന് കൈമാറി. സത്യബാബുവിനെതിരെ കേസെടുത്ത് ജാമ്യത്തിൽ വിട്ടയച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9
മദ്യപിച്ച് ബോധമില്ലാതെ വിമാനത്തിനുള്ളിൽ ബഹളം, മലയാളിയെ അറസ്റ്റ് ചെയ്ത് പൊലീസ്
Advertisment
Advertisment