Advertisment

വയനാട് ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്കായി താത്കാലിക താമസത്തിന് വീടുകൾ വിട്ടുനൽകാൻ യുഎഇയിലെ പ്രവാസികൾ

Advertisment

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ടവർക്കായി വീടുകൾ വിട്ടുനൽകാൻ യുഎഇയിലെ പ്രവാസികൾ. വിദേശത്തായിരിക്കുന്ന പ്രവാസികളുടെ വീടുകളിൽ താത്കാലിക താമസമൊരുക്കുന്ന പദ്ധതിക്ക് തുടക്കമായി. പങ്കാളികളാകാൻ താത്പര്യമുള്ളവരുടെ വിവരങ്ങൾ ശേഖരിക്കാൻ ഓൺലൈൻ സംവിധാനം അവതരിപ്പിച്ചു. സംസ്ഥാന സർക്കാരുമായി കൈകോർത്ത് തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. സ്വന്തംവീട് വിട്ടുനൽകാൻ സന്നദ്ധരായ പ്രവാസികൾക്ക് supportwayanad.com എന്ന വെബ്‌സൈറ്റിൽ വിവരങ്ങൾ രജിസ്റ്റർചെയ്യാം. കേരളത്തിലെയും അയൽസംസ്ഥാനത്തെയും വീടുകൾ, ഹോട്ടൽമുറികൾ, റിസോർട്ടുകൾ തുടങ്ങിയവയും രജിസ്റ്റർ ചെയ്യാം. എത്ര പേർക്ക് താമസിക്കാനാകും, എത്രകാലത്തേക്ക് താമസിക്കാൻ സാധിക്കും തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടെ നൽകേണ്ടതുണ്ട്. കൊവിഡ് കാലത്തും യുഎഇയിലെ പ്രളയത്തിലും നടത്തിയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഈ ആശയത്തിന് പ്രചോദനമായെന്ന് മുനീർ അൽവഫ, ദീപു എ.എസ്., ഫൈസൽ മുഹമ്മദ്, അമൽഗിരീഷ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വീട് സ്ഥിതിചെയ്യുന്ന സ്ഥലത്തെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ ദുരിതബാ​ധിതരുടെ താമസത്തിന്റെ മേൽനോട്ടം നിർവഹിക്കും. വീടുകളിലേക്ക് ദുരിതബാധിതരെ എത്തിക്കാനുള്ള ഗതാഗതം, ആരോഗ്യശുശ്രൂഷ എന്നിവയ്ക്കും വെബ്‌സൈറ്റിൽ ഓപ്ഷനുണ്ടാകും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9

Advertisment

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group