നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ പ്രവചനമനുസരിച്ച്, യുഎഇയുടെ വിവിധയിടങ്ങളിൽ വരും ദിവസങ്ങളിൽ മഴ പ്രതീക്ഷിക്കാം. ഓഗസ്റ്റ് 5, തിങ്കൾ മുതൽ ഓഗസ്റ്റ് 8, വ്യാഴാഴ്ച വരെ, രാജ്യത്തിൻ്റെ മിക്ക പ്രദേശങ്ങളിലും കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചില പ്രദേശങ്ങളിൽ, പ്രത്യേകിച്ച് കിഴക്കോട്ടും തെക്കോട്ടും ഇടവിട്ടുള്ള ഭാഗങ്ങളിൽ മഴ പെയ്യാൻ സാധ്യതയുണ്ട്. മേഘങ്ങൾ രൂപപ്പെടുന്നതും അവയുടെ സഞ്ചാരവും കിഴക്ക് നിന്നുള്ള ഉയർന്ന തലത്തിലുള്ള മർദ്ദവുമെല്ലാം യുഎഇയുടെ അന്തരീക്ഷത്തെ സ്വാധീനിക്കാം. കാറ്റ് തെക്ക് കിഴക്ക് നിന്ന് വടക്ക് കിഴക്കോട്ട് വീശുകയും ചില സമയങ്ങളിൽ വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് മാറുകയും ചെയ്യും. പൊടിയും മണലും ഉയരാൻ സാധ്യതയുണ്ട്. ദൂരക്കാഴ്ച കുറയും. 24 മണിക്കൂറും സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും കൃത്യമായ അപ്ഡേറ്റുകൾ നൽകുമെന്നും വകുപ്പ് അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി യുഎഇയുടെ ചില ഭാഗങ്ങളിൽ മഴ പെയ്തിരുന്നു. രാജ്യത്തിന്റെ പർവ്വത പ്രദേശങ്ങളിലെ താപനില 25 ഡിഗ്രി സെൽഷ്യസിലേക്കും ആന്തരിക പ്രദേശങ്ങളിലേത് 28 ഡിഗ്രി സെൽഷ്യസിലേക്കും താഴും. അതേസമയം, ആന്തരിക പ്രദേശങ്ങളിൽ അവ 45 ഡിഗ്രി സെൽഷ്യസ് വരെ ഉയരും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9
യുഎഇയിൽ വരുംദിനങ്ങളിൽ മഴ; താമസക്കാർക്ക് അറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്
Advertisment
Advertisment