
ആശങ്കയോടെ മിഡിൽ ഈസ്റ്റ്; വടക്കൻ ഇസ്രായേലിൽ ഡ്രോൺ ആക്രമണം നടത്തി ഹിസ്ബുള്ള
വടക്കൻ ഇസ്രയേലിൽ ലെബനീസ് തീവ്രവാദ ഗ്രൂപ്പായ ഹിസ്ബുള്ള ഡ്രോൺ ആക്രമണം നടത്തിയെന്ന് റിപ്പോർട്ട്. ആക്രമണത്തിൽ രണ്ട് സൈനികർക്ക് പരുക്കേറ്റെന്നും പ്രദേശത്ത് തീപിടുത്തമുണ്ടായെന്നും ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചതായി ഇംഗ്ലീഷ് മാധ്യമം റിപ്പോർട്ട് ചെയ്തു. ഹിസ്ബുള്ള സീനിയർ കമാൻഡറുടെയും ഹമാസ് നേതാവിന്റെയും മരണത്തെ തുടർന്ന് ഇറാനും സഖ്യകക്ഷികളും ഇസ്രയേലിനെതിരെ കർശന നീക്കമുണ്ടാകുമെന്ന് പ്രഖ്യാപിച്ചിരുന്നു. അപ്പർ ഗലീലിയിലാണ് ഡ്രോൺ ആക്രമണമുണ്ടായത്. ആളിക്കത്തിയ തീ അണയ്ക്കാൻ ശ്രമം തുടരുന്നെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. യുദ്ധഭീതിയിൽ അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ തങ്ങളുടെ പൗരന്മാരോട് ലഭ്യമായ യാത്രസൗകര്യങ്ങൾ ഉപയോഗിച്ച് ലെബനൻ വിടണമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9
Comments (0)