Posted By rosemary Posted On

യുദ്ധഭീതി: യുഎഇയിൽ നിന്ന് ഇസ്രായേലിലേക്കും തിരിച്ചുമുള്ള സർവീസുകൾ റദ്ദാക്കി എയർലൈൻ

അബുദാബിക്കും ടെൽ അവീവിനും ഇടയിലുള്ള വിമാനങ്ങൾ റദ്ദാക്കി ഇത്തിഹാദ് എയർവേസ്. ഇന്ന് അബുദാബി സായിദ് ഇൻ്റർനാഷണൽ എയർപോർട്ടിൽ (AUH) നിന്ന് ടെൽ അവീവ് ബെൻ ഗുറിയോൺ ഇൻ്റർനാഷണൽ എയർപോർട്ടിലേക്കുള്ള (TLV) EY595 വിമാനങ്ങളും ടെൽ അവീവിൽ നിന്ന് അബുദാബിയിലേക്കുള്ള Y596 മടക്ക വിമാനവും റദ്ദാക്കിയിട്ടുണ്ട്. ‘പ്രവർത്തനപരമായ കാരണങ്ങളാലാണ്’ തടസ്സമുണ്ടായതെന്ന് എയർലൈൻ അറിയിച്ചു. etihad.com/manage എന്ന വെബ്‌സൈറ്റ് സന്ദർശിച്ച് ഈ ഫ്ലൈറ്റുകൾ ബുക്ക് ചെയ്ത യാത്രക്കാർക്ക് അവരുടെ കോൺടാക്റ്റ് വിശദാംശങ്ങൾ അപ് ടു ഡേറ്റാണോ എന്ന് പരിശോധിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. യാത്രക്കാർക്ക് ഏറ്റവും പുതിയ ഫ്ലൈറ്റ് വിവരങ്ങൾ എസ്എംഎസ് ആയോ ഇമെയിൽ വഴിയോ അപ്‌ഡേറ്റ് ചെയ്യും. ബുക്കിംഗുകളിലോ അന്വേഷണങ്ങളിലോ എന്തെങ്കിലും മാറ്റങ്ങൾ വരുത്തുന്നതിന്, യാത്രക്കാർ എയർലൈനിൻ്റെ പ്രാദേശിക ഫോൺ നമ്പറുകളിലും തത്സമയ ചാറ്റിലും സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും ബന്ധപ്പെടാൻ എയർലൈൻ നിർദേശിച്ചു. ഇസ്രയേൽ-ഹിസ്ബുള്ള സംഘർഷത്തെ തുടർന്ന് വിമാനക്കമ്പനികളും ഇറാനിയൻ, ലെബനൻ വ്യോമാതിർത്തികൾ ഒഴിവാക്കാനും ഇസ്രായേലിലേക്കും ലെബനനിലേക്കും ഉള്ള വിമാനങ്ങൾ റദ്ദാക്കാനും തുടങ്ങിയിട്ടുണ്ട്. 2023 നവംബർ മുതൽ ടെൽ അവീവിലേക്കുള്ള എമിറേറ്റ്‌സിൻ്റെ വിമാനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9

Comments (0)

Leave a Reply

Your email address will not be published. Required fields are marked *