Posted By rosemary Posted On

ആദ്യ ദിനം തന്നെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു, യുവതിക്ക് യുഎഇയിലെ കോടതി നഷ്ടപരിഹാരമായി വിധിച്ചത് ഞെട്ടിക്കുന്ന തുക!

പുതിയ ജോലിയിൽ കയറിയ ആദ്യ ദിവസം തന്നെ ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് കോടതിയെ സമീപിച്ച യുവതിക്ക് വൻതുക നഷ്ടപരിഹാരം വിധിച്ച് അബുദാബി കോടതി. ജോലിയുടെ ആദ്യ ദിവസം തന്നെ പിരിച്ചുവിട്ട വനിതാ ജീവനക്കാരിക്ക് കമ്പനി ഒരു ലക്ഷം ദിർഹം നൽകണമെന്ന് അബുദാബി കോടതി ഉത്തരവിട്ടു. കമ്പനി പ്രതിമാസം 31,0000 ദിർഹം ശമ്പളം വാ​ഗ്ദാനം ചെയ്തതിനെ തുടർന്ന് മുമ്പുണ്ടായിരുന്ന ജോലി രാജി വച്ചാണ് കമ്പനിയിൽ ജോലിക്കെത്തിയത്. എന്നാൽ ആ​ദ്യ ദിവസം യാതൊരു തരത്തിലുള്ള വിശദീകരണം നൽകാതെയും തൊഴിൽ കരാറിൽ സമ്മതിച്ച ബാധ്യതകൾ നിറവേറ്റാതെയും തന്നെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടെന്ന് യുവതി കോടതിയെ ബോധിപ്പിച്ചു. പെട്ടെന്നുള്ള പിരിച്ചുവിടൽ സാമ്പത്തികവും വൈകാരികവുമായി തന്നെ തളർത്തിയെന്നും യുവതി അവകാശപ്പെട്ടു. കൂടാതെ ഇൻഷുറൻസ്, ബോണസ്, യാത്രാ ടിക്കറ്റുകൾ, അവധിക്കാലങ്ങൾ, സേവനത്തിൻ്റെ അവസാന പേയ്‌മെൻ്റുകൾ തുടങ്ങിയ ആനുകൂല്യങ്ങൾ ഉൾക്കൊള്ളുന്ന കരാറിൻ്റെ നിബന്ധനകൾ കമ്പനി ലംഘിച്ചെന്നും യുവതി വാ​ദിച്ചു. പരാതിക്കാരി വ്യവസ്ഥകൾ പാലിക്കുകയും മുൻ ജോലിയിൽ നിന്ന് രാജിവെക്കുകയും ചെയ്തതിനെത്തുടർന്ന് ന്യായീകരണമില്ലാതെ ജോലി വാഗ്ദാനം റദ്ദാക്കിയത് കമ്പനിയുടെ പിഴവാണെന്ന് കോടതി കണ്ടെത്തി. പരാതിക്കാരി പ്രൊബേഷനിലാണെന്ന കമ്പനിയുടെ വാദം കോടതി നിരസിക്കുകയും യുവതിക്ക് നഷ്ടപരിഹാരം നൽകാനും നിയമപരമായ ഫീസും ചെലവുകളും വഹിക്കാനും കോടതി ഉത്തരവിടുകയും ചെയ്തു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9

Comments (0)

Leave a Reply

Your email address will not be published. Required fields are marked *