Advertisment

കനത്ത മഴയിലും മലവെള്ളപ്പാച്ചിലിലും ജിസാനിൽ ഏഴ് മരണം; മിന്നലേറ്റ് കാർ കത്തിനശിച്ചു

Advertisment

കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി ജിസാനിൽ തുടർച്ചയായി പെയ്ത മഴയിലും മലവെള്ളപ്പാച്ചിലിലും രണ്ടു കുട്ടികളും രണ്ടു സ്ത്രീകളും ഉൾപ്പെടെ ഏഴ് പേർ മരിച്ചു. ഓഗസ്റ്റ് രണ്ടിന് അഹദ് അൽമസാരിഹക്ക് വടക്കുകിഴക്ക് വാദി മസല്ലയിൽ കാർ ഒഴുക്കിൽ പെട്ട് സൗദി പൗരനും ഭാര്യയും മരണപ്പെട്ടു. മലവെള്ളപ്പാച്ചിലിൽ അഹദ് അൽമസാരിഹയെയും സ്വബ്‌യയെയും ബന്ധിപ്പിക്കുന്ന റോഡിലെ പാലം തകർന്ന് കാർ യാത്രികരായിരുന്ന സൗദി ദമ്പതികളും മരണപ്പെട്ടു. അൽമൗസിമിലെ വാദി ബിൻ അബ്ദുല്ലയിൽ ഒഴുക്കിൽ പെട്ട രണ്ട് കുട്ടികളും അവരെ രക്ഷിക്കാൻ ശ്രമിച്ച യുവാവും മരിച്ചു. ഇതിനുപുറമെ ജിസാനിൽ ഇടിമിന്നലേറ്റ് കാർ കത്തി നശിച്ചു. ജിസാൻ എക്‌സ്പ്രസ്‌വേയിലാണ് സംഭവമുണ്ടായത്. മറ്റൊരിടത്ത് മിന്നലേറ്റ് വീടിന്റെ ടെറസ്സിൽ ഗോവണിയുടെ മേൽക്കൂര ഭാഗികമായി തകരുകയും ചെയ്തു. മക്കയ്ക്ക് കിഴക്ക് ബദാലയിൽ അഞ്ചു പേർ മലവെള്ളപ്പാച്ചിലിൽ പെട്ടു. അവരെയും രക്ഷപ്പെടുത്താനായില്ല. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9

Advertisment

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group