
യുഎഇയിൽ സമ്മർ സർപ്രൈസ്; 60 റെസ്റ്റോറന്റുകളിൽ ഇഷ്ടവിഭവങ്ങൾ ആസ്വദിക്കാം കുറഞ്ഞവിലയിൽ
യുഎഇയിലെ സമ്മർ സർപ്രൈസിന്റെ ഭാഗമായി ദുബായിലെ 60 റെസ്റ്റോറന്റുകളിൽ ഈ മാസം 23 മുതൽ സെപ്തംബർ 1 വരെ സമ്മർ റസ്റ്ററന്റ് വീക്ക്. മിഷലിൻ സ്റ്റാർ റേറ്റിങ്ങുള്ള റസ്റ്ററന്റുകളാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. ഈ റെസ്റ്റോറന്റുകളിൽ നിന്ന് കുറഞ്ഞ നിരക്കിൽ ഇഷ്ടവിഭവങ്ങൾ ആസ്വദിക്കാൻ സാധിക്കും. 95 ദിർഹം മുതൽ ഉച്ച ഭക്ഷണവും 150 ദിർഹം മുതൽ രാത്രി ഭക്ഷണവും കഴിക്കാം. പ്രഭാത ഭക്ഷണ പാക്കേജിന് 69 ദിർഹമാണ്. ഓപ്പൺടേബിൾ എന്ന സൈറ്റിലൂടെ സീറ്റ് റിസർവ് ചെയ്യാം. തുർക്കി, സ്പാനിഷ്, ഇറ്റാലിയൻ, മെഡിറ്ററേനിയൻ, ഗ്രീക്ക്, ഫ്രഞ്ച്, ബ്രിട്ടിഷ്, ജോർജിയൻ, ലെബനീസ്, ഇന്തൊനീഷ്യൻ, ഇന്ത്യൻ, ജാപ്പനീസ് തുടങ്ങി വിവിധ സ്റ്റൈലുകളിലുള്ള ഭക്ഷണങ്ങൾ ആസ്വദിക്കാൻ സാധിക്കും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF
Comments (0)