
യുഎഇയിലെ ഇന്നത്തെ കാലാവസ്ഥ അറിയാം
യുഎഇയിൽ ഇന്ന് ഈർപ്പാന്തരീക്ഷത്തിന് സാധ്യത. ശനിയാഴ്ച രാവിലെയും തുടർന്നേക്കും. ആന്തരിക, തീരപ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ട്. അബുദാബിയിലും ദുബായിലും താപനില യഥാക്രമം 44 ഡിഗ്രി സെൽഷ്യസും 43 ഡിഗ്രി സെൽഷ്യസും വരെ എത്തുമെന്നും എന്നാൽ പർവ്വത പ്രദേശങ്ങളിൽ ഇത് 23 ഡിഗ്രി സെൽഷ്യസ് വരെ താഴുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാറ്റ് വീശാൻ സാധ്യതയുണ്ട്. ഇത് പൊടി ഉയരാൻ കാരണമായേക്കും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF
Comments (0)