Posted By rosemary Posted On

പ്രവാസികളടക്കം പേഴ്‌സണൽ ലോൺ എടുക്കുന്നതിന് മുൻപ് ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ ..

നിത്യ ചിലവുകൾക്കുമപ്പുറത്തേക്ക് പണം ആവശ്യമായി വന്നാൽ പലരും ആശ്രയിക്കുന്ന ഒന്നാണ് പേഴ്‌സണൽ ലോൺ. ഈട് നൽകാതെ തന്നെ പണം അക്കൗണ്ടിൽ എത്തും എന്നതാണ് പേഴ്‌സണൽ ലോണുകളുടെ പ്രധാന ആകർഷണം. മിക്ക പേഴ്‌സണൽ ലോണുകൾക്കും കാലാവധിക്ക് മുൻപ് തിരിച്ചടക്കാനുള്ള ഓപ്ഷനുകളുമുണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF

പേഴ്‌സണൽ ലോൺ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:-

പേഴ്‌സണൽ ലോൺ എടുക്കുമ്പോൾ നിങ്ങൾക്ക് ആവശ്യമുള്ള തുക മാത്രം എടുക്കുക. നിങ്ങളുടെ മറ്റ് ജീവിതചെലവുകൾക്ക് മുടക്കം വരാത്ത വിധത്തിലുള്ള തുകയാണ് ഇഎംഐ എന്ന് ഉറപ്പുവരുത്തുക.ആർബിഐയുടെ പട്ടികയിലുള്ള അപ്രൂവ്ഡ് ബാങ്കുകളിൽ നിന്ന് മാത്രം പേഴ്‌സണൽ ലോൺ എടുക്കാൻ ശ്രദ്ധിക്കുക.പ്രായം, വരുമാനം, ക്രെഡിറ്റ് സ്‌കോർ, തൊഴിൽ എന്നിങ്ങനെ പേഴ്‌സണൽ ലോൺ ലഭിക്കുന്നതിന് ചില യോഗ്യതാ മാനദണ്ഡങ്ങൾ ഉണ്ട്. അവയെക്കുറിച്ച് കൃത്യമായി ചോദിച്ചറിയുക.
നിങ്ങൾക്ക് കുറഞ്ഞ പലിശ നിരക്കിൽ ലോൺ കിട്ടാൻ യോഗ്യതയുണ്ടോ എന്ന് അന്വേഷിക്കുക. പേഴ്‌സണൽ ലോണുകളുടെ കാലാവധി സാധാരണയായി 48 – 60 മാസം വരെയാണ്. നിങ്ങളുടെ പ്രതിമാസ ബജറ്റിനെ കാര്യമായി ബാധിക്കാത്ത കാലയളവ് തിരഞ്ഞെടുക്കുക. കാലാവധി കൂടുതലാണെങ്കിൽ ഇഎംഐ കുറവായിരിക്കും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *