Posted By rosemary Posted On

ലോക ശ്രദ്ധ നേടി യുഎഇ; ഇന്ന് ലോകത്തിലേറ്റവും സുരക്ഷിത നഗരം

എണ്ണ നിക്ഷേപത്തിൻറെ കലവറയായ അബുദാബി ഇനി ലോകത്തിലേറ്റവും സുരക്ഷിത നഗരം എന്നും അറിയപ്പെടും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അതിസമ്പന്നര്‍ അബുദാബി ഉള്‍പ്പടെയുള്ള ഗള്‍ഫ് നഗരങ്ങളിലേക്ക് താമസം മാറ്റുന്നതായും വിനോദസഞ്ചാരത്തിലും ഏറെ മുന്നിലുള്ള അബുദാബിയിലേക്ക് ഓരോ വര്‍ഷവും ലക്ഷക്കണക്കിന് സഞ്ചാരികളാണെത്തുന്നതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു .ഈ അറബ് മണ്ണ് ലോകത്തിന്റെ സ്വപ്ന നഗരമായി മാറുന്നതിനു കരണങ്ങളേറെയാണ്.ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമായി അബുദാബി തിരഞ്ഞെടുക്കപ്പെട്ടത്. നമ്പിയോ എന്ന ഓണ്‍ലൈന്‍ ഡേറ്റാബേസ് സ്ഥാപനം പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഈ അംഗീകാരം യുഎഇയെ തേടി എത്തിയത്.ചരിത്രം പരിശോധിച്ചാൽ; 1971-ലാണ് യു.എ.ഇയുടെ പിറവി. അബുദാബിയാണ് അന്നുമുതല്‍ തലസ്ഥാനപട്ടം അലങ്കരിക്കുന്നത്. മറ്റിടങ്ങളേക്കാള്‍ വലിയ എമിറേറ്റ് ആയതിനാല്‍ അബുദാബിക്ക് വളര്‍ച്ചയുടെ കാര്യത്തിലും സാധ്യതകള്‍ ഏറെയാണ്. 1958-ല്‍ എണ്ണ നിക്ഷേപം കണ്ടെത്തുന്നതോടെയാണ് അബുദാബിയുടെ മുന്നേറ്റം തുടങ്ങുന്നത്.യു.എ.ഇയിലെ ഏറ്റവും വലിയ എമിറേറ്റാണ് അബുദാബി.യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF

Comments (0)

Leave a Reply

Your email address will not be published. Required fields are marked *