
അബുദാബി ബിഗ് ടിക്കറ്റിലൂടെ വൻ തുകയുടെ ഭാഗ്യ സമ്മാനം കരസ്ഥമാക്കാം; വിശദാംശങ്ങൾ…
അബുദാബി ബിഗ് ടിക്കറ്റിലൂടെ വൻ തുകയുടെ ഭാഗ്യ സമ്മാനം കരസ്ഥമാക്കാം. എങ്ങനെ എന്നല്ലേ? സെപ്റ്റംബർ മാസം മുഴുവൻ ടിക്കറ്റുകൾ വാങ്ങുന്നവർക്ക് ഒക്ടോബർ മൂന്നിന് നടക്കുന്ന അടുത്ത ലൈവ് നറുക്കെടുപ്പിൽ 20 മില്യൺ ദിർഹം ഉറപ്പാണ്. ബിഗ് ടിക്കറ്റ് ഉപഭോക്താക്കൾക്ക് ഇതിന് പുറമെ ആഴ്ച്ചതോറുമുള്ള ഇലക്ട്രോണിക് നറുക്കെടുപ്പിലും പങ്കെടുക്കാൻ അവസരമുണ്ട്. എല്ലാ ചൊവ്വാഴ്ച്ചയും മൂന്നു പേർക്ക് 100,000 ദിർഹം വീതം നേടാനും അവസരം ഉണ്ട്. 20 മില്യൺ ഗ്യാരണ്ടീഡ് സമ്മാനത്തിന് പുറമെ, 10 ഭാഗ്യശാലികൾക്ക് ഒരു ലക്ഷം ദിർഹം വീതം ഒക്ടോബർ മൂന്നിന് ലഭിക്കും. ഒരു ഡ്രീം കാർ സ്വന്തമാക്കാനുള്ള ടിക്കറ്റിന് 150 ദിർഹമാണ് വില വരുന്നത്. രണ്ട് ടിക്കറ്റുകൾ വാങ്ങുന്നവർക്ക് ഒരു ടിക്കറ്റ് സൗജന്യമായി നേടാം. വിജയികളെ സർപ്രൈസായി ബിഗ് ടിക്കറ്റ് പ്രതിനിധികൾ വിളിക്കും. ഈ ടിക്കറ്റുകൾക്ക് ഒരാഴ്ച്ച മാത്രമായിരിക്കും ലഭ്യം.ബിഗ് ടിക്കറ്റ് വെബ്സൈറ്റിൽ നിന്ന് ഓൺലൈനായി ടിക്കറ്റുകൾ വാങ്ങാം. അല്ലെങ്കിൽ സയദ് ഇന്റർനാഷണൽ വിമാനത്താവളത്തിലെയോ അൽ എയ്ൻ വിമാനത്താവളത്തിലെയോ ഇൻ സ്റ്റോർ കൗണ്ടറുകളിൽ നിന്നും വാങ്ങാം. കൂടുതൽ വിവരങ്ങൾക്ക് ബിഗ് ടിക്കറ്റ് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സന്ദർശിക്കാം.യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF
Comments (0)