
നടി നൂർ മാളബിക മരിച്ച നിലയിൽ; ഫ്ലാറ്റിൽ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി
ബോളിവുഡ് നടിയും മോഡലുമായ നൂർ മാളബികയെ (32) മരിച്ച നിലയിൽ കണ്ടെത്തി. ജൂൺ ആറിനാണ് മൃതദേഹം കണ്ടെത്തിയത്. മുംബൈ ലോഖണ്ഡവാലയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു. മൃതദേഹം അഴുകി ദുർഗന്ധം വമിച്ചിരുന്നു. ഫ്ലാറ്റിൽ നിന്ന് ദുർഗന്ധമുണ്ടായതിനെ തുടർന്ന് അയൽവാസികളാണ് പൊലീസിനെ വിവരമറിയിച്ചത്. മൃതദേഹം ഗോരേഗാവിലെ സിദ്ധാർത്ഥ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം ചെയ്തു. മുറിയിൽ നിന്ന് താരത്തിന്റെ മൊബൈൽ ഫോണും ഡയറിയും മരുന്നുകളും കണ്ടെത്തി.
നൂറിന്റെ അസമിലുള്ള കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടെങ്കിലും പ്രായാധിക്യത്താൽ വരാൻ സാധിക്കില്ലെന്ന് അറിയിച്ചു. ഇതെ തുടർന്ന് സുഹൃത്തും നടനുമായ അലോക്നാഥ് പതക്ക് മൃതദേഹം ഏറ്റെടുത്ത് അന്തിമചടങ്ങുകൾ നടത്തി. മരണത്തിൽ അന്വേഷണം നടത്തണമെന്ന് ഓൾ ഇന്ത്യൻ സിനി വർക്കേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു. സിസ്‌കിയാൻ, വാക്കാമൻ, തീഖി ചട്നി തുടങ്ങി നിരവധി സിനിമകളിലും വെബ് സീരീസായ ദ ട്രയലിലും അഭിനയിച്ചിട്ടുണ്ട്. സിനിമാരംഗത്തേക്ക് വരുന്നതിന് മുമ്പ് ഖത്തർ എയർവേസിൽ എയർഹോസ്റ്റസായിരുന്നു നൂർ. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq
Comments (0)