
യുഎഇയിൽ പ്രവാസി മലയാളി കുഴഞ്ഞ് വീണ് മരിച്ചു
യുഎഇയിൽ പ്രവാസി മലയാളി കുഴഞ്ഞ് വീണ് മരിച്ചു. എറണാകുളം സ്വദേശി അബ്ദുൽ അജി (55) ആണ് മരിച്ചത്. ഷാർജയിൽ പാചകത്തൊഴിലാളിയാണ് അജി. ഭക്ഷണ വിതരണത്തിനുശേഷം റൂമിലേക്ക് വരുന്നതിനിടെ വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിയോടെ റോള പാർക്കിന് സമീപത്തുവെച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ സമീപത്തുള്ളവർ ഉടൻ ഷാർജയിലെ കുവൈത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. ഭാര്യ: ഷമീന. മക്കൾ: മുഹമ്മദ് ആഷിഖ് (ഷാർജ), ലബീബ. മരുമക്കൾ: ആയിഷ, അക്ബർ ഷാ. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF
Comments (0)