
ഇനി യുഎഇ പൗരന്മാർക്ക് വിവാഹത്തിനുമുൻപ് ജനിതകപരിശോധന നിർബന്ധം; അറിയാം ഇക്കാര്യങ്ങള്‍
അബുദാബി: ഒക്ടോബർ ഒന്നു മുതൽ അബുദാബിയിൽ വിവാഹിതരാകുന്ന യുഎഇ പൗരന്മാർക്ക് ജനിതക പരിശോധന നിർബന്ധം. വിവാഹത്തിനു മുമ്പ് ഈ പരിശോധന നടത്തിയിരിക്കണം. ഇതിനായി അബുദാബി, അൽദഫ്ര, അൽഐൻ എന്നിവിടങ്ങളിലായി 22 പ്രാഥമിക പരിചരണ കേന്ദ്രങ്ങളിൽ സൗകര്യം ഒരുക്കിയെന്ന് അബുദാബി ആരോഗ്യ വകുപ്പ് അറിയിച്ചു. 14 ദിവസത്തിനകം പരിശോധനാ ഫലം ലഭിക്കും. കുട്ടികളിലേക്കു ജനിതക രോഗങ്ങൾ പകരാതിരിക്കാനാണ് പരിശോധന നിർബന്ധമാക്കിയത്. രോഗമുള്ളവർക്ക് കൗൺസലിങ്, മരുന്ന് എന്നിവ നൽകും. കാഴ്ച/കേൾവി നഷ്ടപ്പെടൽ, രക്തം കട്ടപിടിക്കൽ, വളർച്ചാ കാലതാമസം, അവയവങ്ങൾ പ്രവർത്തിക്കാതിരിക്കുക, ഹോർമോൺ അസന്തുലിതാവസ്ഥ, അപസ്മാരം എന്നിവയുമായി ജനിക്കുന്നത് ജനിതക വൈകല്യങ്ങൾ കാരണമാണ്.
യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/KvbUGfuXecq55K3RpWtTRU
Comments (0)