
എയർ കേരള സർവീസ് ഉടൻ ആരംഭിക്കും; കൂടുതൽ വിശദാംശങ്ങൾ
ദുബായ്/ന്യൂഡൽഹി ∙ സെറ്റ്ഫ്ലൈ ഏവിയേഷൻ കമ്പനി ആരംഭിക്കുന്ന എയർകേരള യാഥാർഥ്യത്തിലേയ്ക്ക്. ന്യൂഡൽഹിയിൽ എയർ കേരള നേതൃത്വം ഇന്ത്യൻ വ്യോമയാന മന്ത്രി കിഞ്ജരാപ്പു റാം മോഹൻ നായ്‌ഡുവുമായി കൂടിക്കാഴ്ച നടത്തി. ഡിജിസിഎ പ്രതിനിധികളും കൂടിക്കാഴ്ചയിൽ സംബന്ധിച്ചു. സർക്കാരിന്‍റെ ഭാഗത്തു നിന്ന് സാധ്യമായ എല്ലാ പിന്തുണയും മന്ത്രി ഉറപ്പ് നൽകി. എയർ കേരള പാസഞ്ചർ സർവീസുകൾക്ക് പുറമെ നിത്യോപയോഗ സാധനങ്ങൾ ഉൾപ്പടെയുള്ള ചരക്കു നീക്ക സാധ്യതകളെ കുറിച്ചും പഠിച്ചു വരികയാണെന്ന് കമ്പനി വൈസ് ചെയർമാൻ അയൂബ് കല്ലട പറഞ്ഞു. കഴിഞ്ഞ ആഴ്ചയാണ് എയർ കേരള സിഇഒ ആയി ഹരീഷ് കുട്ടിയെ ദുബായിൽ സെറ്റ് ഫ്ലൈ ഏവിയേഷൻ കമ്പനി പ്രഖ്യാപിച്ചത്.
യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU
Comments (0)