
വീണ്ടും ആശങ്ക; മലപ്പുറത്ത് യുവാവ് മരിച്ചത് നിപ ബാധിച്ചെന്ന് സംശയം
മലപ്പുറം: വണ്ടൂർ നടുവത്ത് 23കാരൻ മരിച്ചത് നിപ ബാധിച്ചെന്ന് സംശയം. ബംഗളുരുവിൽ പഠിക്കുന്ന വിദ്യർഥി കഴിഞ്ഞ തിങ്കളാഴ്ചയാണ് പെരിന്തൽമണ്ണയിലെ സ്വകാര്യാശുപത്രിയിൽ മരിച്ചത്. കോഴിക്കോട് മെഡി. കോളജിൽ പ്രാഥമിക പരിശോധനഫലം പോസിറ്റീവാണ്.പുണെ വൈറോളജി ലാബിൽ നിന്നുള്ള ഫലം കൂടി വന്നാലെ നിപ സ്ഥിരീകരിക്കാനാവൂ എന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്.പാണ്ടിക്കാട് ചെമ്പ്രശേരിയിൽ 14 വയസുകാരൻ നിപ ബാധിച്ച് മരിച്ചത് രണ്ടു മാസം മുൻപാണ്. നടുവത്ത് നിന്ന് 10 കിലോമീറ്റർ അകലെയാണ് ചെമ്പ്രശേരി. യുവാവിന് മസ്തിഷ്കജ്വര ലക്ഷണങ്ങളാണുണ്ടായിരുന്നത്.ആരോഗ്യവകുപ്പ് അടിയന്തരഓൺലൈൻ യോഗം ചേർന്ന് കാര്യങ്ങൾ വിലയിരുത്തി വരികയാണ്. യുവാവിന്റെ കുടുംബത്തെ നിരീക്ഷണത്തിലാക്കി.
യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU
Comments (0)