
യുഎഇയിൽ മലയാളി വയോധിക അന്തരിച്ചു
യുഎഇയിൽ മലയാളി വനിത അന്തരിച്ചു. എറണാകുളം എടവനക്കാട് സ്വദേശിനി ആയിഷ (ഐശു-88) ആണ് അബുദാബിയിൽ അന്തരിച്ചത്. മക്കൾക്കൊപ്പം താമസിച്ച് വരികയായിരുന്നു. ശനിയാഴ്ച രാവിലെ മരിച്ചത്. എടവനക്കാട് വലിയ വീട്ടിൽ പരേതനായ അബൂബക്കറിന്റെ ഭാര്യയാണ്. അബുദാബി ബിൻ അലി ആന്റ് സേഫ് കെയർ ഗ്രൂപ്പ് സിഇഒ ഒമർ അലിയുടെ ഭാര്യാ മാതാവാണ്.മക്കൾ: മുഹമ്മദ് ജെസ്സി (റിട്ട. അസിസ്റ്റന്റ് എഞ്ചിനീയർ, പിഡബ്ല്യുഡി), ജെസിയ മൂസ (ഇറിഗേഷൻ ഡിപാർട്ട്മെന്റ്), സജിത റാഫി (എഇഇ എംഇഎസ്), മിനി നജീബ് (അൽഐൻ), സിനി ഒമർ അലി (അബുദാബി). മരുമക്കൾ: ഒമർ അലി (അബുദാബി), നിഷ (കെഎസ്ഇബി), മൂസ (ദുബായ്), മുഹമ്മദ് റാഫി, നജീബ് (അൽഐൻ). കബറടക്കം ഇന്നു രാവിലെ 11ന് ഇടപ്പള്ളി വട്ടേക്കുന്നം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU
Comments (0)