
യുഎഇയിൽ ഗതാഗതം മെച്ചപ്പെടുത്താൻ പുതിയ പാലം തുറന്നു
ദെയ്‌റയിലേക്കുള്ള ഗതാഗതം സുഗമമാക്കുന്നതിനായി അൽ ഖൈൽ റോഡിൽ അൽ ഖമീലയുടെയും ഹെസ്സ സ്ട്രീറ്റിൻ്റെയും ഇൻ്റർസെക്‌ഷനുകൾക്കിടയിൽ ഒരു പുതിയ പാലം ഉദ്ഘാടനം ചെയ്തുവെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. അൽ ഖമീലയുടെയും ഹെസ്സ സ്ട്രീറ്റിൻ്റെയും കവലകൾക്കിടയിലാണ് ഇരുവരിപ്പാലമുള്ളത്. ഈ പാലത്തിൽ മണിക്കൂറിൽ 3,200 വാഹനങ്ങൾ ഉൾക്കൊള്ളാൻ കഴിയും. 900 മീറ്ററോളം വരുന്ന ഉപരിതല റോഡുകളുടെ നവീകരണവും പദ്ധതിയുടെ ഭാഗമായി നടപ്പാക്കി. സെപ്റ്റംബർ 15ന് ദുബായിൽ രണ്ട് പുതിയ പാലങ്ങൾ ആർടിഎ തുറന്നുകൊടുത്തു. ഗാർൺ അൽ സബ്ഖ-ഷൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ് ഇൻ്റർസെക്ഷൻ മെച്ചപ്പെടുത്തൽ പദ്ധതിയുടെ ഭാഗമായാണിത്. ഈ പദ്ധതിയിലൂടെ വാഹനമോടിക്കുന്നവരുടെ യാത്രാ സമയം 70 ശതമാനം വരെ കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ആർടിഎയിലെ ഡയറക്ടർ ജനറലും ബോർഡ് ഓഫ് എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ചെയർമാനുമായ മാറ്റർ അൽ തായർ പറഞ്ഞു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU
Comments (0)