
ആശ്വാസം!! സ്വർണ്ണവില നാലാം ദിവസവും താഴേക്ക്…
സംസ്ഥാനത്ത് സ്വർണ്ണ വില താഴേക്ക്. തുടർച്ചയായ നാലാം ദിവസവും സ്വർണ്ണ വിലയിൽ കുറവാണ് രേഖപ്പെടുത്തിയത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 240 രൂപ കുറഞ്ഞ് 56,400 രൂപയായി. സർവകാല റെക്കോർഡിൽ എത്തിയ സ്വർണ്ണ വില ശനിയാഴ്ച മുതലാണ് ഇടിയുന്നത്. ഒരു പവന് 400 രൂപയോളം നാല് ദിവസം കൊണ്ട് കുറഞ്ഞു. വൻകിട നിക്ഷേപകർ ലാഭമെടുത്ത് പിരിയുന്നതാണ് വില കുറയാനുള്ള കാരണം. അതേസമയം ഇത്തരത്തിലുള്ളവർ വീണ്ടും സ്വർണ്ണം വാങ്ങുമ്പോൾ വീണ്ടും വില ഉയരും. ഈ പ്രതിഭാസം തുടരുന്നത് സ്വർണ്ണ വില ചാഞ്ചാടുന്നതിനുള്ള പ്രധാന കാരണമായി വിദഗ്ദർ അഭിപ്രായപ്പെടുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വില 30 രൂപ കുറഞ്ഞ് 7,050 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5,835 രൂപയാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 98 രൂപയാണ് വില വരുന്നത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU
Comments (0)