
യുഎഇയിലെ ഈ മേഖലയിൽ തൊഴിലവസരം; ശമ്പളം ഉൾപ്പടെയുള്ള വിവരങ്ങൾ….
അബുദാബിയിൽ നഴ്സിങ് ഒഴിവുകളിലേക്കുള്ള നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. മെയിൽ നഴ്സുമാരുടെ 10 ഒഴിവുകളിലേയ്ക്കും (ഓൺഷോർ, ഓഫ്ഷോർ പ്രോജക്റ്റുകൾക്കായി) വനിതാ നഴ്സുമാരുടെ 02 ഒഴിവുകളിലേയ്ക്കുമാണ് (ഹോംകെയർ) റിക്രൂട്ട്മെന്റ് നടത്തുന്നത്. നഴ്സിംഗ് ബിരുദവും സാധുവായ നഴ്സിംഗ് ലൈസൻസും ഉളളവരാകണം ഈ ഒഴിവിലേക്ക് അപേക്ഷിക്കേണ്ടത്. കൂടാതെ, HAAD / ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് – അബു ദാബി (DOH) പരീക്ഷ വിജയിച്ചവരുമാകണം അപേക്ഷകർ. പ്രായപരിധി 35 വയസ്സ്. പ്രഥമശുശ്രുഷ, അടിയന്തര സേവനങ്ങൾ അല്ലെങ്കിൽ ആംബുലൻസ് പ്രവർത്തനങ്ങളിൽ കുറഞ്ഞത് 1-2 വർഷത്തെ അനുഭവപരിചയവും അപേക്ഷകർക്ക് ആവശ്യമാണ്. ബേസിക് ലൈഫ് സപ്പോർട്ട് (BLS), അഡ്വാൻസ്ഡ് കാർഡിയക് ലൈഫ് സപ്പോർട്ട് (ACLS), പീഡിയാട്രിക് അഡ്വാൻസ്ഡ് ലൈഫ് സപ്പോർട്ട് (PALS) എന്നിവയിൽ ഒന്നോ അതിലധികമോ ട്രോപിക്കൽ ബേസിക് ഓഫ്ഷോർ സേഫ്റ്റി ഇൻഡക്ഷൻ & എമർജൻസി ട്രെയിനിംഗ് (TBOSIET) എന്നിവയിൽ അനുഭവപരിചയവും അഭികാമ്യമാണ്. വിദ്യാഭ്യാസയോഗ്യതയും അനുഭവപരിചയവും കണക്കിലെടുത്ത് 4,500- 5,500 Dhs. വരെ ശമ്പളവും സൗജന്യ ഭക്ഷണവും താമസവും ലഭിക്കും. വിശദമായ ബയോഡേറ്റയും വിദ്യാഭ്യാസം, പ്രവർത്തിപരിചയം, പാസ്സ്പോർട്ട് എന്നിവയുടെ പകർപ്പുകളും സഹിതം rmt3.norka@kerala.gov.in എന്ന ഇ-മെയിൽ ഐ ഡിയിലേയ്ക്ക് ഒക്ടോബർ 09 നകം അപേക്ഷ നൽകണമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി അറിയിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU
Comments (0)