
യുഎഇയിൽ പ്രവാസി മലയാളി മരണപ്പെട്ടു
യുഎഇയിൽ പ്രവാസി മലയാളി മരണപ്പെട്ടു. പത്തനംതിട്ട സ്വദേശി ബിനുകുമാർ (48) ആണ് റാസൽഖൈമയിൽ മരണപ്പെട്ടത്. റാക് ഇന്ത്യൻ പബ്ലിക് ഹൈസ്കൂൾ അധ്യാപകനായി ജോലി ചെയ്ത് വരികയായിരുന്നു. ജോലി രാജിവെച്ച് യൂറോപ്പിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു ബിനുകുമാർ. ഹൃദയാഘാതത്തെത്തുടർന്ന് അഞ്ച് ദിവസം മുമ്പാണ് മരിച്ചത്. മൃതദേഹം ബുധനാഴ്ച രാത്രി എയർ ഇന്ത്യ വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സാമൂഹിക പ്രവർത്തകൻ പുഷ്പൻ ഗോവിന്ദൻ അറിയിച്ചു. മാതാവ്: പൊന്നമ്മ. ഭാര്യ: ലതി ബിനുകുമാർ. മക്കൾ: ദേവു ബിനുകുമാർ, ദയ ബിനുകുമാർ. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU
Comments (0)