
യുഎഇയില്‍ മഴ പെയ്‌തേക്കും; കാറ്റിനും സാധ്യത
അബുദാബി: യുഎയിലെ ചിലയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എന്‍സിഎം). കിഴക്ക്, വടക്ക് പ്രദേശങ്ങളില്‍ ഉച്ചയോടെ മേഘാവൃതമാകാന്‍ സാധ്യതയുള്ളതായി എന്‍സിഎം റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പൊതുവെ ചില സമയങ്ങളില്‍ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. രാത്രി കാലങ്ങളിലും തിങ്കളാഴ്ച രാവിലെയും ചില തീരപ്രദേശങ്ങളിലും ഉള്‍പ്രദേശങ്ങളിലും ഈര്‍പ്പമുള്ളതായി അനുഭലവപ്പെടും. തീരദേശപ്രദേശങ്ങളില്‍ ഈര്‍പ്പം 90 ശതമാനത്തിന് മുകളിലും മലമ്പ്രദേശങ്ങളില്‍ 15 ശതമാനത്തിന് താഴെയുമെത്തും. നേരിയതോ മിതമായതോ ആയ കാറ്റ് വീശിയേക്കാം. അറേബ്യന്‍ ഗള്‍ഫിലും ഒമാന്‍ കടലിലും കടല്‍ നേരിയ തോതില്‍ അനുഭവപ്പെടും. രാജ്യത്തിന്റെ പര്‍വതപ്രദേശങ്ങളില്‍ താപനില 20 ഡിഗ്രി സെല്‍ഷ്യസായി കുറയുമെന്നും ഉള്‍പ്രദേശങ്ങളില്‍ ഉയര്‍ന്ന താപനില 42 ഡിഗ്രി സെല്‍ഷ്യസില്‍ എത്തുമെന്നും പ്രതീക്ഷിക്കുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU
Comments (0)