Posted By saritha Posted On

പുറത്താക്കല്‍ നടപടി, ഇന്ത്യ- കാനഡ നയതന്ത്ര യുദ്ധം വിസയെ ബാധിക്കുമോ?

ന്യൂഡല്‍ഹി: പുറത്താക്കലിന് പിന്നാലെ വീണ്ടും പുറത്താക്കല്‍. ആറ് കനേഡിയന്‍ ഉദ്യോഗസ്ഥരെ ഇന്ത്യ പുറത്താക്കിയതിന് പിന്നാലെ കാനഡയും ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അടക്കമുള്ളവരോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ടു. ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ചാരപ്രവര്‍ത്തനം നടത്തിയെന്നും അക്രമങ്ങളില്‍ പങ്കുണ്ടെന്നുമാണ് കനേഡിയന്‍ പോലീസ് ആരോപിക്കുന്നത്. ഇരുരാജ്യങ്ങളും മുതിര്‍ന്ന ഉദ്യോഗസ്ഥരെ പരസ്പരം പുറത്താക്കിയതിന് വിസ അടക്കമുള്ള നടപടികളെ ബാധിച്ചേക്കും. കാനഡയിലെ ഇന്ത്യക്കാരടക്കമുള്ള തെക്കന്‍ ഏഷ്യക്കാര്‍ സമാധാനം പാലിക്കണമെന്ന് കാനഡ ആവശ്യപ്പെട്ടിരുന്നു. ഖാലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തില്‍ തുടങ്ങിയ പോര് കനക്കുന്നതില്‍ ആശങ്കയും ഉയരുന്നുണ്ട്. ഹര്‍ദീപ് സിങിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ അടക്കമുള്ള ആറ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്നതിന് തെളിവുകളുണ്ടെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഈ തെളിവുകള്‍ ഇന്ത്യയുമായി പങ്കുവെച്ചെന്നും ഇന്ത്യ ഇക്കാര്യം നിഷേധിച്ചെന്നും ട്രൂഡോ ആരോപിച്ചു. അന്വേഷണവുമായി ഇന്ത്യ നിസഹകരണമാണ് നയതന്ത്ര ഉദ്യോഗസ്ഥരുടെ പുറത്താക്കല്‍ നടപടിയിലേക്ക് നീങ്ങിയതെന്നും കാനേഡിയന്‍ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. എന്നാല്‍, കാനഡയ്ക്ക് ശക്തമായ മറുപടി നല്‍കുമെന്ന നിലപാടിലാണ് ഇന്ത്യ. ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ കേസില്‍ ഉള്‍പ്പെടുത്താനുള്ള കാനഡയുടെ നീക്കം ശക്തമായി പ്രതിരോധിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. ഇന്ത്യയും കാനഡയും തമ്മില്‍ പതിറ്റാണ്ടുകളായി നല്ല ബന്ധമാണ്. പക്ഷേ കാനഡയുടെ സുരക്ഷയെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ വെച്ചുപൊറുപ്പിക്കാനാകില്ല. നിലവിലെ സംഭവവികാസങ്ങളില്‍ കാനഡയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ആശങ്ക മനസിലാകും. പക്ഷേ കാനഡയുടെ സുരക്ഷയെ മുന്‍നിര്‍ത്തി ഇത്തരം നടപടികള്‍ അനിവാര്യമാണ്, ജസ്റ്റിന്‍ ട്രൂഡോ വ്യക്തമാക്കി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *