
അറബിക്കടലില്‍ ന്യൂനമര്‍ദം; യുഎഇയില്‍ മഴ, വിവിധ എമിറേറ്റുകളില്‍ അലേര്‍ട്ട് പ്രഖ്യാപിച്ചു
അബുദാബി: അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തില്‍ യുഎഇയില്‍ ഇന്നും നാളെയും (ചൊവ്വ, ബുധന്‍) മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വിവിധ എമിറേറ്റുകളില്‍ യെലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. യുഎഇയുടെ തെക്ക്, കിഴക്ക് ഭാഗങ്ങളിലാകും മഴയ്ക്ക് സാധ്യത. റാസല്‍ഖൈമ, ഫുജൈറ, ഖോര്‍ഫക്കാന്‍ എന്നിവിടങ്ങളിലാണ് യെലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. കടല്‍ പ്രക്ഷുബ്ധമാകാനും തീരദേശപ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. നിലവിലെ സാഹചര്യം ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി (എന്‍സിഎംഎ) യോഗം ചേര്‍ന്ന് സാഹചര്യം ചര്‍ച്ച ചെയ്തു. ‘ന്യൂനമര്‍ദം മൂലം പെട്ടെന്നുണ്ടാകുന്ന മാറ്റം നിരീക്ഷിച്ചുവരികയാണ്, കാലാവസ്ഥാ മാറ്റത്തോട് അനുബന്ധിച്ചുള്ള മുന്നറിയിപ്പുകള്‍ ഔദ്യോഗിക ചാനലുകള്‍ വഴി നല്‍കുമെന്നും തെറ്റായ വാര്‍ത്തകളില്‍ വിശ്വസിക്കരുതെന്നും’, അധികൃതര്‍ വ്യക്തമാക്കി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5
Comments (0)