കൊച്ചി: എത്തിഹാദ് എയര്‍ലൈന്‍സിന്റെ വിമാനം ഇന്നലെ (ചൊവ്വാഴ്ച) വൈകിയത് 15 മണിക്കൂറോളം. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വിമാനം പുറപ്പെടാന്‍ വൈകിയത്. അബുദാബിയില്‍നിന്ന് എത്തിയ വിമാനം ഇന്നലെ പുലര്‍ച്ചെ 4.25 ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്ന് തിരിക്കേണ്ടതായിരുന്നു. അബുദാബി- കൊച്ചി റൂട്ടിലെ എത്തിഹാദിന്റെ രണ്ടാമത്തെ വിമാനമാണ് തകരാറിലായത്. പാര്‍ട്സ് എത്തിച്ച് തകരാര്‍ പരിഹരിച്ച ശേഷം രാത്രി ഏഴരയോടെയാണ് വിമാനം കൊച്ചിയില്‍ നിന്ന് പുറപ്പെട്ടത്. വിമാനം നെടുമ്പാശ്ശേരിയിലെത്തി പുറപ്പെടുന്നതിന് മുന്‍പ് നടത്തിയ പരിശോധനയിലാണ് സാങ്കേതിക തകരാര്‍ കണ്ടെത്തിയത്. ഇതേതുടര്‍ന്ന്, നിരവധി യാത്രക്കാരാണ് വിമാനത്താവളത്തില്‍ കുടുങ്ങിയത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5
Related Posts
യുഎഇയിൽ മരണപ്പെട്ട അതുല്യയുടെ മരണത്തിൽ കൂടുതൽ ദുരൂഹതകൾ? മരിച്ചത് കഴുത്ത് ഞെരിഞ്ഞ്; 46 മുറിവുകൾ; റീ പോസ്റ്റുമോർട്ടം റിപ്പോർട്ട്