അബുദാബി: മാലിന്യടാങ്കിലെ വിഷവാതകം ശ്വസിച്ച് രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം. അബുദാബിയില്‍ അല്‍റീം ഐലന്‍ഡിലെ സിറ്റി ഓഫ് ലൈറ്റ്‌സ് കെട്ടിടത്തില്‍ ഇന്നലെ (ചൊവ്വാഴ്ച) ഉച്ചയ്ക്ക് 2.20നായിരുന്നു അപകടം. പത്തനംതിട്ട കോന്നി സ്വദേശി അജിത് വള്ളിക്കോട് (40), പാലക്കാട് സ്വദേശി രാജ്കുമാര്‍ (38) എന്നിവരാണ് മരിച്ച മലയാളികള്‍. മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ അജിത് കാലുതെറ്റി ടാങ്കിലേക്ക് വീഴുകയായിരുന്നു. അജിത്തിന്റെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മറ്റ് രണ്ടുപേരും അപകടത്തില്‍പെട്ടത്. മൂന്നുപേരുടെയും മൃതദേഹങ്ങള്‍ അബുദാബിയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹങ്ങള്‍ ഉടന്‍ നാട്ടിലെത്തിക്കും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5
വിഷവാതകം ശ്വസിച്ച് അപകടം; യുഎഇയില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് മരണം
Advertisment
Advertisment