
യുഎഇയിലെ സ്വർണവിലയിൽ ഇടിവ്
യുഎഇയിലെ സ്വർണവിലയിൽ ഇടിവ്. ഇന്നലെ ബുധനാഴ്ച വൈകുന്നേരത്തെ അവസാന സെഷനിൽ നിന്നുള്ള ഇടിവ് തുടർന്നുകൊണ്ടാണ് ഇന്ന് കാലത്ത് വിപണികൾ തുറന്നപ്പോഴും ഇടിവുണ്ടായിരിക്കുന്നത്. ഇന്ത്യൻ ഉത്സവമായ ദീപാവലിക്ക് മുന്നോടിയായി സ്വർണം വാങ്ങുന്നവർക്കുള്ള സ്വാഗതാർഹമായ നീക്കമാണ് ഇന്നലെയും ഇന്നുമായി വിപണിയിലുണ്ടായ വിലയിടിവ്. യുഎസ് ഫെഡറൽ റിസർവിൻ്റെ പലിശ നിരക്ക് കുറയ്ക്കൽ, മിഡിൽ ഈസ്റ്റിലെ ജിയോപൊളിറ്റിക്കൽ പിരിമുറുക്കം, ചൈനയുടെ ശക്തമായ വാങ്ങൽ എന്നിവയെക്കുറിച്ചുള്ള പ്രതീക്ഷകളാൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി സ്വർണ വില തുടർച്ചയായി റെക്കോർഡ് ഉയരത്തിലെത്തിയിരിക്കുകയായിരുന്നു. സ്വർണത്തിന്റെ 24 കാരറ്റ് ഗ്രാമിന് 331.25 ഗ്രാമാണ് വില. ഇന്നലെ 331.5 ദിർഹമായിരുന്നു. ബുധനാഴ്ച രാവിലെ ഗ്രാമിന് 333 ദിർഹം എന്ന എക്കാലത്തെയും ഉയർന്ന നിരക്കിലെത്തി. മറ്റ് വേരിയൻ്റുകളിൽ, 22K, 21K, 18K എന്നിവ ഗ്രാമിന് യഥാക്രമം 305.75, 296, 253.75 ദിർഹം എന്നിങ്ങനെ കുറഞ്ഞു. യുഎഇ സമയം രാവിലെ 9.20ന് 0.22 ശതമാനം വർധിച്ച് സ്‌പോട്ട് ഗോൾഡ് ഔൺസിന് 2,727,32 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. എന്നാൽ ബുധനാഴ്ചത്തെ വ്യാപാരത്തിൽ ഔൺസിന് 2,750 ഡോളറിൽ നിന്ന് കുറഞ്ഞു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5
Comments (0)