
അബുദാബി മാലിന്യ ടാങ്ക് അപകടം: തീരാനോവായി സിപി രാജകുമാരന്; മൃതദേഹം ഇന്ന് നാട്ടിലേക്കും
അബുദാബി: മാലിന്യ ടാങ്കില്‍ അറ്റുകുറ്റപ്പണി നടത്തുന്നതിനിടെ മരിച്ച രണ്ടു മലയാളികളില്‍ ഒരാളുടെ മൃതദേഹം ഇന്ന് രാവിലെ നാട്ടിലെത്തിച്ച് സംസ്കരിക്കും. ഫ്ലാറ്റിലെ മാലിന്യ ടാങ്കില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് അപകടം ഉണ്ടായത്. പാലക്കാട് നെല്ലായ മാരായമംഗലം ചീരത്ത് പള്ളിയാലില്‍ സിപി രാജകുമാരന്റെ മൃതദേഹമാണ് ഇന്ന് രാവിലെ നാട്ടിലെത്തിക്കുക. പത്തനംതിട്ട വള്ളിക്കോട് മായാലില്‍ മണപ്പാട്ടില്‍ വടക്കേതില്‍ ആര് അജിത്തിന്റെ മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കുന്നത് അനുസരിച്ച് നാട്ടില്‍ എത്തിക്കുമെന്ന് ഇന്ത്യന്‍ എംബസി അധികൃതര്‍ അറിയിച്ചു. അബുദാബി അല്‍റീം ഐലന്‍ഡിലെ സിറ്റ് ഓഫ് ലൈറ്റ്സ് കെട്ടിടത്തിലെ ടാങ്കില്‍ ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം നടന്നത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5
Comments (0)