Posted By saritha Posted On

യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ ടാക്‌സി എങ്ങനെ ബുക്ക് ചെയ്യാം?

അബുദാബി: യുഎഇയില്‍ ടാക്‌സി പിടിക്കാന്‍ റോഡിന്റെ വശത്ത് നില്‍ക്കേണ്ട നാളുകള്‍ കഴിഞ്ഞു. മുന്‍കൂട്ടി ബുക്ക് ചെയ്യുകയോ ഓണ്‍ലൈനായി ബുക്ക് ചെയ്യുകയോ ചെയ്താല്‍ ടാക്‌സിയില്‍ കയറി പോകാം. മാളുകള്‍, വിമാനത്താവളങ്ങള്‍, ഹോട്ടലുകള്‍, പ്രധാന ആകര്‍ഷണ സ്ഥലങ്ങള്‍ തുടങ്ങിയ ജനപ്രിയ സ്ഥലങ്ങളില്‍ ഇപ്പോഴും ടാക്‌സി ക്യൂകള്‍ കാണാം. എന്നാല്‍, ഏഴ് എമിറേറ്റുകളിലുടനീളമുള്ള ഭൂരിഭാഗം പ്രദേശങ്ങളിലും ഓണ്‍ലൈനായോ ഫോണിലൂടെയോ ബുക്ക് ചെയ്ത് ടാക്‌സിയില്‍ കയറുന്നതാണ് നല്ലത്. ക്യാബ് ബുക്കിങ് പ്ലാറ്റ്ഫോമുകള്‍ ഒരു എമിറേറ്റില്‍ നിന്ന് മറ്റൊന്നിലേക്ക് വ്യത്യാസപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന്, നിങ്ങള്‍ ദുബായിലാണ് താമസിക്കുന്നതെങ്കില്‍, ഒരു പ്രത്യേക ആപ്പ് വഴി സൈ്വപ്പ് ചെയ്ത് യാത്ര ചെയ്യാന്‍ നിങ്ങള്‍ക്ക് കഴിയും. എന്നാല്‍, നിങ്ങള്‍ അബുദാബിയിലാണെങ്കില്‍, നിങ്ങള്‍ ഒരു പ്രത്യേക ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം അല്ലെങ്കില്‍ ഒരു ഹോട്ട്ലൈന്‍ ഡയല്‍ ചെയ്യണം. കൂടാതെ, ടാക്‌സി നിരക്കുകള്‍ രാജ്യത്തുടനീളം ഏകീകൃതമല്ല.

അബുദാബി:

  1. 600535353 ഡയല്‍ ചെയ്ത് വോയ്സ് പ്രോംപ്റ്റുകള്‍ പിന്തുടരുക. ഈ രീതി എളുപ്പവും സൗകര്യപ്രദവുമാണെങ്കിലും, നിങ്ങളുടെ റൈഡ് തത്സമയം ട്രാക്ക് ചെയ്യാന്‍ നിങ്ങള്‍ക്ക് കഴിയില്ല എന്നതാണ് ഒരു പ്രധാന പോരായ്മ.
  2. അബുദാബി ടാക്‌സി ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് നിങ്ങളുടെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക. ഓണ്‍ലൈന്‍ ബുക്കിങ് നിരവധി ആനുകൂല്യങ്ങള്‍ നല്‍കുന്നു. നിങ്ങളുടെ റൈഡ് ട്രാക്ക് ചെയ്യുന്നതിനു പുറമേ, നിരക്ക് എത്രയായിരിക്കുമെന്ന് ഒരു ധാരണയുണ്ടാകും. നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ ടാക്‌സി ഏത് തരത്തിലുള്ളതാണെന്ന് തെരഞ്ഞെടുക്കാനാകും.

ദുബായ്

  1. എമിറേറ്റ്‌സ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) ടാക്‌സി ബുക്കിംഗുകള്‍ ഡിജിറ്റൈസ് ചെയ്യാനുള്ള ഒരു ദൗത്യമാക്കി മാറ്റി.
  2. ബുക്ക് ചെയ്യാന്‍, നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ Careem ഡൗണ്‍ലോഡ് ചെയ്യുക. നിങ്ങള്‍ക്ക് ആപ്പില്‍ വിവിധ റൈഡ് ഓപ്ഷനുകള്‍ കാണാം, ഒരു ക്യാബ് റൈഡ് നിങ്ങള്‍ ആഗ്രഹിക്കുന്നെങ്കില്‍ പ്രധാന മെനുവില്‍ നിന്ന് ‘ഹല ടാക്‌സി’ ഓപ്ഷന്‍ തെരഞ്ഞെടുക്കുക.

ഷാര്‍ജ

ഷാര്‍ജയില്‍ ചില പ്രദേശങ്ങളില്‍ ടാക്‌സികള്‍ ലഭ്യമാണ്. അതിനാല്‍, താമസക്കാരും സന്ദര്‍ശകരും സ്ട്രീറ്റില്‍ നിന്ന് ടാക്‌സികള്‍ വിളിക്കണം. ക്യാബുകള്‍ പലപ്പോഴും കടന്നുപോകാത്ത സ്ഥലങ്ങളില്‍ പലരും ഹോട്ട്ലൈനിലേക്ക് വിളിക്കുന്നു.

  1. ഷാര്‍ജയില്‍ ഒരു ക്യാബ് അഭ്യര്‍ത്ഥിക്കാന്‍ 600525252 ഡയല്‍ ചെയ്യുക.
  2. ഓണ്‍ലൈന്‍ ഓപ്ഷനുകളും ലഭ്യമാണ്; എന്നിരുന്നാലും, ഉപയോക്താക്കള്‍ രജിസ്‌ട്രേഷന്‍ ഫോമുകള്‍ പൂരിപ്പിക്കേണ്ടതുണ്ട്.
  3. ആര്‍ടിഎ ഷാര്‍ജ ആപ്പ് വഴിയോ അതോറിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ ടാക്‌സികള്‍ ബുക്ക് ചെയ്യാം.

അജ്മാന്‍

നിങ്ങള്‍ അജ്മാനിലാണെങ്കില്‍, നിങ്ങള്‍ക്ക് രണ്ട് ഓപ്ഷനുകളുണ്ട്, കോള്‍ സെന്റര്‍ വഴിയോ ആപ്പ് വഴിയോ ആണത്.

  1. ഒരു പ്രതിനിധിയുമായി സംസാരിച്ച് ബുക്കിങ് നടത്താന്‍ താത്പര്യപ്പെടുന്നതാണെങ്കില്‍ 600599997 എന്ന നമ്പറില്‍ വിളിക്കുക.
  2. ഓണ്‍ലൈനായി ബുക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് റൂട്ട് അജ്മാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.

റാസ് അല്‍ ഖൈമ

എമിറേറ്റില്‍ ക്യാബ് റൈഡുകള്‍ താരതമ്യേന വില കുറഞ്ഞതാണ്. ദുബായിലെ വിലയുടെ പകുതിയോളമാണ് നിരക്ക്. ബുക്ക് ചെയ്യാന്‍, Sayr ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *