കൊല്ലം: ആഡംബരജീവിതത്തിനും മൊബൈല്‍ഫോണ്‍ വാങ്ങാനും മോഷണം നടത്തിയ ഇന്‍സ്റ്റ റീല്‍ താരം ഒടുവില്‍ പിടിയിലായി. വൈറല്‍ വീഡിയോ ചെയ്ത് ഇന്‍സ്റ്റഗ്രാമില്‍ താരമാണ് മുബീന. വൈറല്‍ വീഡിയോയും റീലും എടുക്കല്‍ മാത്രമല്ല മുബീനയുടെ ഇഷ്ട ഹോബി. മോഷണം, അതും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളില്‍. 2023 ഡിസംബര്‍ 14നായിരുന്നു മുബീന ആദ്യമായി മോഷണം നടത്തിയത്. എന്നാല്‍, ഈ മോഷണം പിടിച്ചില്ല. മുബീനയുടെ സുഹൃത്തിന്റെ വീട്ടില്‍നിന്ന് ഏഴു പവന് സ്വര്‍ണാഭരണങ്ങള്‍ കാണാതായിരുന്നു. നാത്തൂന്റെ വീട്ടിലെ മോഷണത്തിലാണ് മുബീനയെ പിടികൂടാനായത്. സെപ്തംബര്‍ മുപ്പതിനായിരുന്നു മുബീനയുടെ ഭര്‍തൃസഹോദരി മുനീറയുടെ വീട്ടില്‍ മുബീറ മോഷ്ടിച്ചത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന മാലയും കുട്ടികളുടെ ആഭരണങ്ങളുമടക്കം പത്തുപവനോളമാണ് മുബീന മോഷ്ടിച്ചത്. ഏറെ ദിവസങ്ങള്‍ കഴിഞ്ഞാണ് ആഭരണങ്ങള്‍ കാണാനില്ലെന്ന് വീട്ടുകാര്‍ അറിഞ്ഞത്. പിന്നാലെ സിസിടിവി പരിശോധിച്ചപ്പോള്‍ മുബീനയാണെന്ന് കണ്ടെത്തുകയായിരുന്നു. ചോദ്യം ചെയ്യലില്‍ രണ്ടു മോഷണങ്ങളെക്കുറിച്ചും മുബീന കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. കൊല്ലം ചിതറ ഭജനമഠം സ്വദേശിയാണ് 26കാരിയായ മുബീന. ഓട്ടോറിക്ഷ ഡ്രൈവറായ മുബീനയുടെ ഭര്‍ത്താവ് അടുത്തിടെ വിദേശത്ത് പോയി. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5
Related Posts
യുഎഇയിൽ മരണപ്പെട്ട അതുല്യയുടെ മരണത്തിൽ കൂടുതൽ ദുരൂഹതകൾ? മരിച്ചത് കഴുത്ത് ഞെരിഞ്ഞ്; 46 മുറിവുകൾ; റീ പോസ്റ്റുമോർട്ടം റിപ്പോർട്ട്