Posted By ashwathi Posted On

ദീപാവലിയെ വരവേൽക്കാനൊരുങ്ങിയ വിവിധ ഇന്ത്യൻ ചിത്രങ്ങൾക്ക് ഈ ​ഗൾഫ് രാജ്യത്ത് വിലക്ക്; കാരണം ഇതാണ് !

ദീപാവലിയെ വരവേൽക്കാൻ വിവിധ ഇന്ത്യൻ ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങിയിട്ടുള്ളത്. ഇന്ത്യൻ ബോക്സോഫീസിലെ ഏറ്റവും വലിയ ആഘോഷ റിലീസ് സമയം കൂടിയാണിത്. ഹിന്ദിയിലും തെന്നിന്ത്യയിലും ഒരുപോലെ വൻ ചിത്രങ്ങൾ ഒരുപോലെ എത്തുന്ന സമയം. ഇത്തവണ ബോളിവുഡിൽ വൻ ക്ലാഷാണ് നടക്കുന്നത്. മൾട്ടിസ്റ്റാർ കോപ്പ് യൂണിവേഴ്സ് ചിത്രം സിങ്കം എഗെയ്നും, ഹൊറർ കോമഡി ചിത്രം ഭൂൽ ഭുലയ്യ 3യും. തമിഴിൽ അമരൻ അടക്കം ചിത്രങ്ങളും റിലീസ് ചെയ്യുന്നു. എന്നാൽ ദീപാവലിയെ വരവേൽക്കാൻ ഒരുങ്ങിയ സിങ്കം എഗെയ്ൻ, ഭൂൽ ഭുലയ്യ 3, അമരൻ എന്നീ ചിത്രങ്ങൾ സൗദി അറേബ്യയിൽ റിലീസ് ചെയ്യില്ല എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. എന്നാൽ യുഎഇ അടക്കമുള്ള മറ്റ് ഗൾഫ് രാജ്യങ്ങളിൽ ഈ ചിത്രങ്ങൾ റിലീസ് ചെയ്യുന്നുണ്ട്. സൗദിയിൽ സിനിമ സെൻസറുമായി ബന്ധപ്പെട്ട് കർശനമായ നിലപാടുണ്ട്. ദേശീയതയോ മതപരമോ ലൈംഗികമോ ആയ ഉള്ളടക്കമുള്ള സിനിമകൾക്ക് സെൻസറിംഗ് കർശമനമാണ്. മുൻപും പല ഗൾഫ് രാജ്യങ്ങളിലും ഇന്ത്യൻ സിനിമകൾക്ക് പ്രദർശന വിലക്ക് വന്നിട്ടുണ്ട്. ഈ സമീപനം ഇന്ത്യൻ സിനിമകളിൽ മാത്രമല്ല വൻകിട ഹോളിവുഡ് ചിത്രങ്ങൾക്ക് പോലും ബാധകമാണ്. ചില സിനിമകൾ സൗദിയുടെ മാനദണ്ഡങ്ങൾക്കനുസൃതമായി പ്രത്യേകം എഡിറ്റ് ചെയ്ത് പ്രദർശനത്തിന് എത്തിക്കാറുണ്ട്. ദീപാവലി ചിത്രങ്ങളും ചുരുങ്ങിയ സമയത്തിനുള്ളിൽ ഈ വഴി തേടുമോ എന്നാണ് ട്രേഡ് അനലിസ്റ്റുകൾ നിരീക്ഷിക്കുന്നത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *