
യുഎഇ: ഈ ഇടങ്ങളിൽ കാൽനടയാത്രക്കാർക്ക് വഴി നൽകിയില്ലെങ്കിൽ ഡ്രൈവർമാർക്ക് പിഴ
അബുദാബി: അബുദാബിയിലെ ചില ഇടങ്ങളിൽ കാൽനടയാത്രക്കാർക്ക് വഴി നൽകിയില്ലെങ്കിൽ ഡ്രൈവർമാരിൽ നിന്ന് പിഴ ഈടാക്കും. മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡുകളിലാണ് പുതിയ നിയമം ബാധകമാകുക. റെസിഡൻഷ്യൽ, സ്കൂൾ, ആശുപത്രി എന്നിവിടങ്ങളിൽ 40 കിലോമീറ്റർ വേഗതയിലാണ് വാഹനങ്ങൾ ഓടിക്കേണ്ടത്. ആയതിനാൽ, കാൽനടയാത്രക്കാർക്ക് ഈ സ്ഥലങ്ങളിൽ ശരിയായ വഴി ഡ്രൈവർമാർ നൽകിയില്ലെങ്കിൽ പിഴ ഈടാക്കുമെന്ന് അബുദാബി പോലീസ് അറിയിച്ചു. ഈ സ്ഥലങ്ങളിൽ കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചു കടക്കാൻ പ്രത്യേകം ലൈനുകൾ ആവശ്യമില്ലെന്ന് അധികൃതർ വ്യക്തമാക്കി. സെക്ഷൻ 69 പ്രകാരം, ഈ പ്രദേശങ്ങളിൽ കാൽനടയാത്രക്കാർക്ക് മുൻഗണന നൽകാത്തതിന് നിയമം പാലിക്കാത്ത ഡ്രൈവർമാർക്ക് 500 ദിർഹം പിഴയും 6 ട്രാഫിക് പോയിൻ്റുകളും ചുമത്തും. ഈ റോഡുകളിലെ വേഗപരിധി കുറയ്ക്കാനും കാൽനടയാത്രക്കാർക്ക് എപ്പോഴും മുൻഗണന നൽകാനും വാഹനമോടിക്കുന്നവരോട് അഭ്യർത്ഥിച്ചിട്ടുണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5
Comments (0)