Posted By saritha Posted On

തൊഴിൽ അന്വേഷകരേ… യുഎഇയിൽ അടുത്തവർഷം വമ്പൻ റിക്രൂട്ട്മെന്റ്

അബുദാബി: യുഎഇയിൽ തൊഴിൽ അന്വേഷകരെ, അടുത്ത വർഷം മുതൽ പുതിയ ജോലി നിയമനം ആരംഭിക്കും. അടുത്തവർഷം രാജ്യത്തെ കമ്പനികൾ ലക്ഷ്യമിടുന്നത് വമ്പൻ റിക്രൂട്ട്മെന്റ്. നിലവിൽ രാജ്യത്തെ തൊഴിൽ വിപണി മാനേജർമാർക്കാണ് വാതിൽ തുറന്നിരിക്കുന്നത്. എന്നാൽ, ഏതാനും മാസങ്ങൾക്കുള്ളിൽ ഈ പ്രവണത മാറുമെന്ന് റോബർട്ട് ഹാഫിന്റെ 2025 സാലറി ​ഗൈഡിൽ പറയുന്നു. 2024 ലെ നിയമന തീരുമാനങ്ങൾ യുഎഇ ബിസിനസ് നേതാക്കൾ തടഞ്ഞെന്നും യുഎസ് തെരഞ്ഞെടുപ്പിൻ്റെ ഫലങ്ങൾക്കായി കാത്തിരിക്കുകയാണെന്നും പലിശ നിരക്കുകളിൽ കൂടുതൽ വ്യക്തത പ്രതീക്ഷിക്കുന്നെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. സാമ്പത്തികമായി കൂടുതൽ ആത്മവിശ്വാസം തോന്നുന്നതുവരെ പുതിയ നിയമനങ്ങളിൽ ഏർപ്പെടാൻ പല തൊഴിലുടമകളും വിമുഖത കാണിക്കുന്നെന്നാണ് ഇതിനർഥം. ഈ വർഷം നിയമനത്തിനുള്ള കാലതാമസം 2025 ൽ തിരക്കേറിയ തുടക്കത്തിലേക്കാകും നയിക്കുക. കാരണം, വളർച്ചയ്ക്ക് നിയമനം ആവശ്യമാണ്.

തൊഴിലവസരങ്ങളേക്കാൾ കൂടുതൽ തൊഴിലന്വേഷകർ

കഴിഞ്ഞ വർഷത്തെ പോലെ ഇപ്പോഴും യുഎഇയിൽ തൊഴിൽ അന്വേഷകരുണ്ട്. യുഎഇയിൽ ജോലി ചെയ്യാൻ ഉത്സുകരായ പ്രവാസികൾ നിരവധിയാണ്. കുറഞ്ഞ ശമ്പളവും കുറഞ്ഞ ആനുകൂല്യങ്ങളുമാണ് തൊഴിലുടമകൾ വാ​ഗ്ദാനം ചെയ്യുന്നത്. ശമ്പളം കൂട്ടിക്കിട്ടാനോ മെച്ചപ്പെട്ട ആനുകൂല്യങ്ങൾ ആവശ്യപ്പെടാനോ ഉള്ള അധികാരം ജീവനക്കാർക്ക് കുറവാണ്. യുഎഇയിലെ 75 ശതമാനം തൊഴിലാളികളും ഒരു വർഷം മുൻപത്തെ അപേക്ഷിച്ച് ശമ്പള വർധനവ് ഉണ്ടായിട്ടില്ലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എന്നാൽ, ജീവനക്കാർ ജോലി മാറാൻ ആഗ്രഹിക്കുന്നു. അവരിൽ 65 ശതമാനം പേരും 2025ൽ പുതിയ അവസരങ്ങൾ തേടാൻ പദ്ധതിയിടുന്നു. എന്നാൽ, പലർക്കും ജോലി ആവശ്യമായതിനാൽ നിലവിലെ ജോലിയിൽ തുടരുന്നു. മികച്ച അവസരങ്ങളുടെ അഭാവമാണ് നിലവിലെ ജോലിയിൽ തുടരാൻ പ്രേരിപ്പിക്കുന്നതെന്നും 65 ശതമാനം പേർ പറയുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *